
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിൽ ഒരാളാണ് അർജുൻ കപൂറും മലൈക അറോറയും, എന്നാൽ മലൈക അറോറ അർജുൻ കപൂറുമായുള്ള ബന്ധം വേർപെടുത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് കുറച്ച് ദിവസമായി സോഷ്യൽ മീഡിയ ഉള്ളത്. രണ്ട് താരങ്ങളും തങ്ങളുടെ വേർപിരിയൽ ഊഹാപോഹങ്ങളെക്കുറിച്ച് യാതൊന്നും പ്രതികരിച്ചിട്ടില്ല.
അർജുൻ കപൂർ ഇപ്പോൾ സോഷ്യൽ മീഡിയ താരവും നടിയുമായ കുശ കപിലയുമായി ഡേറ്റിംഗ് നടത്തുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടുപിടിത്തം. എന്നാൽ ഏതാനും മാസങ്ങൾക്ക് മുമ്പ് തന്റെ മുൻ ഭർത്താവ് സോറാവർ സിംഗ് അലുവാലിയയിൽ നിന്ന് വേർപിരിഞ്ഞ കുഷ ഈ അഭ്യൂഹങ്ങൾ ശക്തമായി നിഷേധിച്ചു രംഗത്തെത്തിയിരുന്നു. എന്നെക്കുറിച്ചുള്ള ഇത്തരം ചവറുകൾ ദിവസവും വായിച്ചതിന് ശേഷം, ഞാൻ എന്നെത്തന്നെ സ്വയം പരിചയപ്പെടുത്തേണ്ടി വരികയാണെന്നും താരം പറഞ്ഞു.
ഉച്ചഭക്ഷണത്തിനായി ഒരു റെസ്റ്റോറന്റിൽ ഒരുമിച്ച് ഇരുവരേയും കണ്ടിരിക്കുകയാണ്. മുംബൈയിലെ ഒരു റസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോഴാണ് ഇരുവരെയും ക്യാമറാ കണ്ണുകൾ കണ്ടത്. അച്ഛൻ ബോണി കപൂർ, സഹോദരിമാരായ അൻഷുല, ജാൻവി, ഖുഷി കപൂർ എന്നിവരുൾപ്പെടെയുള്ള അർജുന്റെ കുടുംബത്തെ മലൈക ഇൻസ്റ്റാഗ്രാമിൽ പിന്തുടരാത്തതിനെ തുടർന്ന് മലൈകയും അർജുനും ബന്ധം അവസാനിപ്പിച്ചതായി കിംവദന്തികൾ പ്രചരിച്ചിരുന്നു.
Post Your Comments