CinemaLatest News

മം​ഗല്യസൂത്രവും സിന്ദൂരവും അണിഞ്ഞു ഉയർന്ന ബുദ്ധിനിലവാരത്തോടെ ജീവിക്കുന്ന ഭാരതത്തിന്റെ വനിതാ ശാസ്ത്രഞ്ജർ; കങ്കണ

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന എമർജൻസി എന്ന ചിത്രവും കങ്കണയുടേതായി ഒരുങ്ങുന്നു

രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ-3 ദൗത്യത്തിൽ പ്രവർത്തിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) പ്രമുഖ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത്.

ബിന്ദിയും സിന്ദൂരവും മംഗല്യസൂത്രവുമായി, ലളിതമായ ജീവിതത്തിന്റെയും ഉയർന്ന ചിന്തയുടെയും പ്രതിരൂപമായി ജീവിക്കുന്നവർ. ഇവരാണ് ഭാരതത്തിന്റെ യഥാർഥ സ്വത്വത്തെ ഉയർത്തിപ്പിടിക്കുന്നവരെന്നും നടി കുറിച്ചു. ദൗത്യത്തിൽ നേരിട്ട് പങ്കെടുത്ത നിരവധി വനിതാ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും നയിച്ച സ്ത്രീശക്തിയുടെ ഉദാഹരണമാണ് ചന്ദ്രയാൻ-3 എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

പി വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2വിലാണ് കങ്കണ ഇനിയെത്തുക. രജനികാന്തും ജ്യോതികയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ഹിറ്റ് തമിഴ് ഹൊറർ കോമഡി ചിത്രമായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണിത്. സൗന്ദര്യത്തിനും നൃത്ത വൈദഗ്ധ്യത്തിനും പേരുകേട്ട രാജാവിന്റെ കൊട്ടാരത്തിലെ നർത്തകിയുടെ വേഷമാണ് ചന്ദ്രമുഖി 2ൽ കങ്കണ അവതരിപ്പിക്കുക. രാഘവ ലോറൻസാണ് പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുക. കൂടാതെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന എമർജൻസി എന്ന ചിത്രവും കങ്കണയുടേതായി ഒരുങ്ങുന്നുണ്ട്.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button