GeneralLatest NewsMollywoodNEWSWOODs

സായ് കുമാറിന്റേയും ബിന്ദു പണിക്കരുടേയും മകള്‍ എന്നറിയപ്പെടാനാണ് തനിക്കിഷ്ടം: വേർപിരിയൽ വാർത്തയെക്കുറിച്ച് കല്യാണി

നാലരക്കോടി മുടക്കിയാണ് ബിന്ദു പണിക്കരുടെ മകള്‍ യുകെയില്‍ പഠിക്കാന്‍ പോയത് എന്നും വാര്‍ത്തകൾ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരപുത്രിയാണ് കല്യാണി. ബിന്ദു പണിക്കരുടെ ആദ്യവിവാഹത്തിലെ മകളാണ് കല്യാണി. സായ് കുമാറിന്റേയും ബിന്ദു പണിക്കരുടേയും മകള്‍ എന്നറിയപ്പെടാനാണ് തനിക്കിഷ്ടം എന്നു കല്യാണി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിൽ തന്നെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയാണ് കല്യാണി ഇപ്പോൾ. ഷെഫ് പഠനം പൂര്‍ത്തിയാക്കി യുകെയിൽ നിന്നും കല്യാണി മടങ്ങിയെത്തിയിരിക്കുകയാണ്.

‘കുക്കിങ് തനിക്ക് പണ്ടേ ഇഷ്ടമാണ്. അതിനോട് പാഷനുള്ളതിനാലാണ് പഠിക്കാന്‍ പോയത്. ഫ്രഞ്ച് കുസിനായിരുന്നു പഠിച്ചത്. യുകെയിലെ അനുഭവം ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടു വന്നുവെന്നാണ് കല്യാണി പറയുന്നത്. ആദ്യമൊന്നും സാധനങ്ങള്‍ പോലും എന്താണെന്ന് അറിയില്ലായിരുന്നു. ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിടിച്ചുനിന്നു. എന്നാല്‍ ഇതൊരു കരിയറാക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല’- കല്യാണി പറയുന്നു.

read also: വേർപിരിഞ്ഞെന്ന വാർത്തകൾക്കിടെ ഒരുമിച്ചെത്തി മലൈകയും അർജുനും; ലവ് ബേർഡ്സെന്ന് ആരാധകരും

‘യുകെയില്‍ ജീവിതച്ചെലവ് ഭയങ്കര കൂടുതലായിരുന്നു. എന്നും ക്ലാസുള്ളത് കൊണ്ട് പാര്‍ട് ടൈം ജോലിയും അധികം ചെയ്യാന്‍ സാധിച്ചിരുന്നില്ല. സായ് അച്ഛന്‍ കൂളാണ്. മൈ ബോസിലെ കഥാപാത്രത്തെ പോലെയാണ്. എന്തുണ്ടായാലും കല്യാണി ആദ്യം പറയുക അച്ഛനോടായിരിക്കും. അച്ഛനിലൂടെയാണ് അമ്മ അറിയുന്നത്’- കല്യാണി പറയുന്നു.

അമ്മയുടെ സഹോദരന്റെ മകനൊപ്പം ഫോട്ടോഷൂട്ട് ചെയ്തപ്പോള്‍  ഭാവിവരന്‍ എന്ന തരത്തിലായിരുന്നു അന്ന് ചിത്രങ്ങള്‍ പ്രചരിച്ചത്. ഒരിക്കല്‍ തന്റെ അച്ഛനും അമ്മയും ഡിവോഴ്സായെന്ന ഗോസിപ്പും കേട്ടിരുന്നു. നാലരക്കോടി മുടക്കിയാണ് ബിന്ദു പണിക്കരുടെ മകള്‍ യുകെയില്‍ പഠിക്കാന്‍ പോയത് എന്നും വാര്‍ത്തകൾ വന്നു.

‘നാലരക്കോടിക്ക് ഏത് കോഴ്സാണെന്ന് അറിഞ്ഞാല്‍ നല്ലതായിരുന്നു. നാലല്ല, പത്തെന്ന് പറഞ്ഞൂടേയെന്നായിരുന്നു എന്റെ ഫ്രണ്ട്സ് ചോദിച്ചത് എന്നും കല്യാണി പറയുന്നു. അതേസമയം ഗോസിപ്പുകളൊക്കെ കേട്ട് ശീലമായെന്നും അതിനാല്‍ അതൊന്നും എന്നെ ബാധിക്കാറില്ല’- കല്യാണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button