മലയാളത്തിന്റെ പ്രിയ നടിയാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങൾക്ക് നേരെ ട്രോളുകളും വിമർശനങ്ങളും ഉയരാറുണ്ട്. ഇപ്പോഴിതാ തനിക്ക് നേരെ ഉയരുന്ന ട്രോളുകളെക്കുറിച്ചും ബോഡി ഷെയ്മിംഗിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഹണി റോസ്.
‘എഴുപത്തിയഞ്ച് ശതമാനം ട്രോളുകളും എന്നെ ബാധിക്കാറില്ല. ഞാന്‍ ഒന്നിനേയും സീരിയസായി എടുക്കുന്ന ആളല്ല. പക്ഷെ ഞാന്‍ ഇപ്പോള്‍ ഏറ്റുവാങ്ങുന്നത് അതിനും ഇച്ചിരി മുകളിലുള്ളതാണ്’ ഹണി റോസ് പറയുന്നത്.
read also: വരലക്ഷ്മി പൂജ: ആഘോഷമാക്കി മാറ്റി യഷും ഭാര്യ രാധികാ പണ്ഡിറ്റും കുടുംബവും
ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ,
‘തുടക്കത്തില്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആദ്യം കരുതി പരാതികൊടുക്കാം, ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല എന്ന്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്ന് പറയുന്നത് തന്നെ വാര്‍ത്ത ക്രിയേറ്റ് ചെയ്യപ്പെടുന്ന ഇടമാണ്. ഒരു പരാതി കൊടുത്താല്‍ പിന്നെ ഞാന്‍ പരാതി കൊടുത്ത് പരാതികൊടുത്ത് മുടിയും എന്നാണ് തോന്നുന്നത്. പിന്നെ അതിന്റെ പുറതെ ദിവസവും നടക്കേണ്ടി വരും. ഇതിനെയൊന്നും സീരിയസായി എടുക്കാറില്ല.
ഈ പറയുന്ന കല്ലേറ് നടക്കുന്ന സോഷ്യല്‍ മീഡിയ നമ്മളുടെ ഫോണിലുള്ളതാണ്. അതില്‍ എന്തിനാണ് വിഷമിക്കുന്നത്. ആ ഫോണ്‍ അങ്ങ് മാറ്റി വച്ചാല്‍ പോരെ. അമ്മ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്, അച്ഛന്‍ ഒട്ടുമില്ല. അമ്മയാണ് ഇവര്‍ പറഞ്ഞത് കണ്ടോ എന്ന് പറഞ്ഞ് വരിക. പ്രതികരിക്കണം എന്നൊക്കെ പറയാറുള്ളത് അമ്മയാണ്. ഇപ്പോള്‍ അമ്മയ്ക്കും ശീലമായി. നമ്മള്‍ പ്രതികരിക്കാന്‍ പോയാല്‍ അത് പിന്നെ വലിയൊരു വാര്‍ത്തയാകും.
എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാണ്. ഞാന്‍ എന്തിനാണ് അത് വേറെ ആളെ ബോധ്യപ്പെടുത്തുന്നത്. ഞാന്‍ കള്ളുകുടിച്ചോ കഞ്ചാവ് അടിച്ചോ ശരീരം നശിപ്പിക്കുന്നില്ല. നന്നായി മെയ്‌ന്റെയ്ന്‍ ചെയ്യുന്നുണ്ട്. ദൈവാനുഗ്രഹത്താല്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. പഴയതിലും നന്നായിരിക്കുന്നുവെന്ന് ആളുകള്‍ പറയുന്നുമുണ്ട്. അത് നല്ലൊരു കാര്യമല്ലേ മോശം കാര്യമല്ലല്ലോ’.
Post Your Comments