CinemaLatest News

ഇത്തവണ കാൽ ലക്ഷത്തോളം ആരാധകർ രക്തദാനം നടത്തും, മമ്മൂക്കയുടെ പിറന്നാളിന് വേറിട്ട ആഘോഷം

താരത്തിന്റെ ജന്മദിനത്തിൽ 25,000 ആരാധകരാണ് രക്തം ദാനം ചെയ്യാൻ ഒരുങ്ങുന്നത്

 

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ഈ വർഷം സെപ്റ്റംബർ 7 ന് തന്റെ 72-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ ദിവസം കൂടുതൽ സവിശേഷമാക്കുന്നതിനായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ദുബായും കേരളവും ഉൾപ്പെടെ ലോകമെമ്പാടും രക്തദാന യജ്ഞം സംഘടിപ്പിക്കുകയാണ്.

താരത്തിന്റെ ജന്മദിനത്തിൽ 25,000 ആരാധകരാണ് രക്തം ദാനം ചെയ്യാൻ ഒരുങ്ങുന്നത്. ഇന്ത്യയുൾപ്പെടെ 17 രാജ്യങ്ങളിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു. ആഗസ്ത് അവസാനവാരം ഡ്രൈവ് ആരംഭിക്കുമെന്നാണ് വിവരം. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യുഎസ്എ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലൻഡ്, യുകെ, ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ, ചൈന എന്നിവിടങ്ങളിലെ ആരാധക കൂട്ടായ്മകളും ഈ സംരംഭത്തിൽ പങ്കാളികളാകുമെന്ന് സെക്രട്ടറി സൂചിപ്പിച്ചു.

വിപുലമായ രക്തദാനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് അരുൺ തിരുവനന്തപുരം അറിയിച്ചു. ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് സംഘടനയുടെ യുഎഇ തലവൻ അഹമ്മദ് ഷമീം വ്യക്തമാക്കി.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button