CinemaLatest News

കൂടെയുള്ളവരെ തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്ന പോലെയാണ് മമ്മൂക്കയുടെ കരുതൽ: ബാബുരാജ്

മറ്റുള്ളവർക്ക് മാതൃകയാക്കാൻ ഇതിലും നല്ലൊരു താരമില്ല

അമ്മക്കോഴി കുഞ്ഞുങ്ങളെ നോക്കി കൊണ്ടു നടക്കുന്നതുപോലെയാണ് മമ്മൂക്ക കൂടെയുള്ളവരെ നോക്കുന്നതെന്ന് നടൻ ബാബുരാജ്. മറ്റുള്ളവർക്ക് മാതൃകയാക്കാൻ ഇതിലും നല്ലൊരു താരമില്ലെന്നും ബാബുരാജ് പറഞ്ഞു.

മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് ബാബുരാജ് പറയുന്നത്. തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ടുനടക്കുന്ന പോലെ കൂടെയുള്ള ആർട്ടിസ്റ്റുകളെ മമ്മൂട്ടി എന്ന നടൻ കൊണ്ടുനടക്കും. ‘മമ്മൂക്കയുടെ പ്രായം വിടൂ, സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം കണ്ട് പഠിക്കേണ്ടതാണ്. ഇപ്പോഴും തന്റെ ശരീരം കൃത്യമായി നോക്കുകയും വ്യായാമം ചെയ്യുകയും ഭക്ഷണം കൃത്യമായി കഴിക്കുകയും ചെയ്യും. എല്ലാത്തിനും കാരണം സിനിമയോടുള്ള ക്രേസ് ആണ്.

ഒടുവിൽ തിയറ്ററിലെത്തിയ ബാബുരാജിന്റെ ചിത്രം കുഞ്ഞമ്മിണീസ് ആശുപത്രിയാണ്. നവാഗതനായ സനൽ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്തത്. ഇന്ദ്രജിത്ത്, നൈല ഉഷ, പ്രകാശ് രാജ്, സരയു മോഹൻ, ഹരിശ്രീ അശോകൻ, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയ, സുധീർ പറവൂർ, ശരത്, പ്രശാന്ത് അലക്‌സാണ്ടർ, ഉണ്ണി രാജ, അൽത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ആരെയെങ്കിലും മാതൃകയാക്കാൻ ഉള്ളവർക്ക് മമ്മൂട്ടിയെ മാതൃകയാക്കാമെന്നും താരം.

shortlink

Related Articles

Post Your Comments


Back to top button