InterviewsLatest NewsMovie Gossips

‘നോർത്ത് ഇന്ത്യയില്‍ നിന്നുള്ള സ്റ്റാഫാണ് എനിക്ക് കൂടുതലും ഉള്ളത്, അവരുടെ അടുത്തേക്ക് പോകുമ്പോൾ ചേട്ടൻ കൂടെ വരും’: ആരതി

റോബിൻ രാധാകൃഷ്ണനും ആരതി പൊടിക്കും ആരാധകർ ഏറെയാണ്. ജീവിതം ഇപ്പോൾ ഒരുപാട് ഹാപ്പിയാണെന്നും സ്ട്രെസ്സില്ലാതെ എല്ലാം ചെയ്യാൻ കഴിയുന്നുണ്ടെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറയുന്നു. റോബിൻ തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ശേഷം അതുവരെ ചെയ്യാതിരുന്ന ഒരുപാട് കാര്യങ്ങൾ ഹാപ്പിയായി ചെയ്യാൻ സാധിച്ചെന്ന് ആരതി പറയുന്നു. രാത്രി അൽപം താമസിച്ചാൽ വിളിക്കാനൊക്കെ തനിക്ക് ഇപ്പോൾ ഒരാളായെന്നാണ് ആരതി പറയുന്നത്. ആരതി വന്ന ശേഷം ജീവിതത്തിൽ ഹാപ്പിയായി എന്നാണ് റോബിൻ പറഞ്ഞത്. ആരതി എന്റെ പോസിറ്റീവും നെഗറ്റീവുമെല്ലാം മനസിലാക്കി കൂടെ നിൽക്കുന്ന ആളാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

‘എനിക്ക് രാത്രി എന്തെങ്കിലും ആവശ്യങ്ങൾ ഒക്കെ വന്നാല്‍ റോബിൻ ചേട്ടൻ കൂടെ വരും. നോർത്ത് ഇന്ത്യയില്‍ നിന്നുള്ള സ്റ്റാഫാണ് എനിക്ക് കൂടുതലും ഉള്ളത്. അവരുടെ അടുത്തേക്ക് പോകുമ്പോൾ റോബിൻ ചേട്ടനും ഒപ്പം വരും. എവിടെയും എന്നെ ഒറ്റയ്ക്ക് വിടില്ല. സേഫ്റ്റിയെ കുറിച്ചുള്ള പേടിയാണ്. റോബിൻ ചേട്ടനാണ് എന്നോട് ഇത്രയും കിടന്ന് കഷ്ടപ്പെടല്ലേ, കുറച്ച് റെസ്റ്റ് എടുക്ക് എന്ന് പറഞ്ഞിട്ടുള്ളത്. രാത്രി അൽപം താമസിച്ചാൽ വിളിക്കാനൊക്കെ എനിക്ക് ഇപ്പോൾ ഒരാളായി. എന്റെ കുടുംബവും സുഹൃത്തുക്കളും ഇപ്പോൾ ഒരുപാട് സപ്പോർട്ട് ആണ്.

റോബിൻ മെയിൽ ഷോവനിസ്റ്റ് ആണോയെന്ന പേടി തനിക്ക് ആദ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് താൻ കുറച്ചു നാൾ ടൈം സ്പെൻഡ്‌ ചെയ്ത് നോക്കാമെന്ന് തീരുമാനിച്ചത്. തുടക്കത്തിൽ ഒത്തിരിപ്പേർ എന്നോട് റോബിൻ ടോക്‌സിക്കാണ് എന്നൊക്കെ പറഞ്ഞിരുന്നു. നേരത്തെ ഞാൻ സ്ലീവ്‌ലെസ് ഒന്നും ഇടാറില്ലായിരുന്നു. ഞാൻ സ്ലീവ്‌ലെസ് ഇട്ടു തുടങ്ങുന്നത് ചേട്ടൻ വന്നതിന് ശേഷമാണ്. എന്നെ കുറച്ചുകൂടെ മേക്കോവർ ചെയ്ത് എടുക്കുകയായിരുന്നു റോബിൻ’, ആരതി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button