തന്റെ സിനിമാ ജീവിതത്തിൽ ഒരു സംഗീത സംവിധായകൻ ചെയ്ത ദ്രോഹത്തെപ്പറ്റി വെളിപ്പെടുത്തി നടൻ ബാല. താന്‍ പുതിയൊരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നു ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിരുത്തിയപ്പോഴാണ് സംഗീത സംവിധായകന്റെ ചതിയും ബാല തുറന്നു പറഞ്ഞത്.
സൂര്യ നായകനാകുന്ന കങ്കുവ എന്ന ബ്രഹ്‌മാണ്ഡ ചിത്രം താന്‍ സംവിധാനം ചെയ്യാനിരുന്നതാണെന്നു ബാല പറഞ്ഞു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചെയ്യാന്‍ പറ്റാതെ വരികയായിരുന്നുവെന്നും ഇപ്പോൾ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് താനെന്നും ബാല വ്യക്തമാക്കി.
read also: ഗ്രാമീണാന്തരീക്ഷത്തിലൊരു പ്രണയകഥ: ആവണിക്ക് തുടക്കമായി
‘ഞാന്‍ ഒരു തമിഴ് സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. സൂര്യ നായകനായ കങ്കുവ, എന്റെ സഹോദരനാണ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. തുടക്കത്തില്‍ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയാണ്. പക്ഷെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചെയ്യാന്‍ സാധിച്ചില്ല. ഇപ്പോള്‍ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥന കാരണം തിരിച്ച് വന്നിരിക്കുകയാണ്. ഒരു സിനിമ സംവിധാനം ചെയ്യുകും നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുകയാണ്’ – ബല പറഞ്ഞു.
‘ചെറിയൊരു കാര്യം കൂടെ തുറന്ന് പറയുകയാണ്. മുമ്പത്തെ പടത്തിലൊരു സംഗീത സംവിധായകനെ ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നു. അദ്ദേഹം ചെയ്ത ദ്രോഹം എന്റെ മനസില്‍ വലിയ സങ്കടമുണ്ടാക്കി. ആ സംഗീത സംവിധായകനെ നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. ഞാന്‍ ജീവിതത്തെക്കുറിച്ചല്ല പറയുന്നത്. പ്രൊഫഷണല്‍ കാര്യമാണ്. പ്രൊഫഷണല്‍ ജീവിതത്തിലായിരുന്നു ദ്രോഹം ചെയ്തത്. ഞാനും മരണത്തെ കണ്ട് തിരിച്ച് വന്നതാണ്, അല്‍ഫോണ്‍സ് സാറും മരണത്തെ അടുത്ത് കണ്ട് വന്നതാണ്. ഞങ്ങളുടെ കോമ്പിനേഷന്‍ ദൈവത്തെ വിശ്വസിക്കുന്നവരുടേതാണ്. നമുക്ക് നോക്കാം’ ബാല പറയുന്നു.
Post Your Comments