എപ്പോഴും കാവല്‍ മാലാഖയായി ഒപ്പം ഉണ്ടായിരിക്കും, ഭാര്യ ഇല്ലാതെയുള്ള ആദ്യത്തെ വിവാഹ വാര്‍ഷികത്തെക്കുറിച്ച് വിജയരാഘവേന്ദ്ര

മൂന്ന് ആഴ്ച മുമ്പാണ് നടി സ്പന്ദന ബാങ്കോക്കില്‍ വെച്ച്‌ ഹൃദയാഘാതം മൂലം മരിച്ചത്.

പതിനാറാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് കന്നഡ നടനും ടെലിവിഷൻ റിയാലിറ്റി ഷോ ജഡ്ജുമായ വിജയ് രാഘവേന്ദ്ര. എന്നാൽ ഇത്തവണ സന്തോഷം പങ്കിടാനും ഒപ്പം ചേര്‍ന്ന് നിന്ന് കേക്ക് മുറിക്കാനും പ്രിയതമ സ്പന്ദന ഇല്ലാത്തതിന്റെ സങ്കടത്തിലാണ് താരം. .

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2007ലാണ് വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്. മൂന്ന് ആഴ്ച മുമ്പാണ് നടി സ്പന്ദന ബാങ്കോക്കില്‍ വെച്ച്‌ ഹൃദയാഘാതം മൂലം മരിച്ചത്. 35 വയസായിരുന്നു. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

read also: അനൂപ് മേനോൻ്റെ തിരക്കഥയിൽ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ബ്യൂട്ടിഫുൾ 2’ ഒരുങ്ങുന്നു

സ്പന്ദന ഒപ്പമുണ്ടായിരുന്നെങ്കില്‍ വിവാഹ വാര്‍ഷികം എല്ലാവരെയും വിളിച്ച്‌ ചേര്‍ത്ത് വിപുലമായി ആഘോഷിക്കാൻ ദമ്പതികള്‍ക്ക് പദ്ധതിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയുടെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് നടൻ പങ്കുവെച്ചത്.

നിറഞ്ഞ കണ്ണുകളോടെ അല്ലാതെ വീഡിയോ കാണാൻ സാധിക്കുന്നില്ലെന്നാണ് വീഡിയോ കണ്ട ആരാധകർ പറയുന്നത്. എപ്പോഴും കാവല്‍ മാലാഖയായി സ്പന്ദന നിങ്ങള്‍ക്കും മകനും ഒപ്പം ഉണ്ടായിരിക്കും എന്നാണ് ഒരാള്‍ കുറിച്ചത്.

Share
Leave a Comment