69 ആമത് ദേശീയ അവാർഡ് പ്രഖ്യാപനം വന്നതോടെ സൂര്യ നായകനായ ജയ് ഭീം എന്ന തമിഴ് ചിത്രത്തെ തിരഞ്ഞെടുക്കാത്തതിന് ദേശീയ അവാർഡ് ജൂറിക്കെതിരെ തമിഴ് സിനിമാ പ്രേക്ഷകർ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
പ്രകാശ് രാജ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ദേശീയ അവാർഡിൽ ജയ് ഭീമിനെ അവഗണിച്ചവർക്കെതിരെയാണ് താരം പ്രതികരിക്കുന്നത്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത സിനിമയെ അവഗണിച്ചതിന് എന്ത് ന്യായീകരണമാണ് നൽകാൻ ഉള്ളതെന്നും നടൻ ചോദിക്കുന്നു.സൂര്യ, മണികണ്ഠൻ, അനുമോൾ, രജിഷ വിജയൻ, ലിജോമോൾ പ്രകാശ് രാജ് തുടങ്ങിയവർ അഭിനയിച്ച 2021-ൽ പുറത്തിറങ്ങിയ “ജയ് ഭീം” പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രശംസ നേടിയ ചിത്രം കൂടിയാണ്. ഒരു ദേശീയ അവാർഡ് പോലും ലഭിക്കാത്തതാണ് തമിഴ് സിനിമാ ആരാധകരുടെ അതൃപ്തിക്ക് കാരണമായത്.
“ജയ് ഭീം എന്നാൽ വെളിച്ചം, ജയ് ഭീം എന്നാൽ സ്നേഹം, ജയ് ഭീം എന്നാൽ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള യാത്ര, ജയ് ഭീം എന്നാൽ ദശലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനീർ” എന്ന മറാത്തി കവിതയും പ്രകാശ് രാജ് തന്റെ കുറിപ്പിനൊപ്പം പങ്കുവെച്ചു. ചിത്രത്തിൽ പ്രകാശ് രാജും പോലീസ് വേഷത്തിൽ അഭിനയിച്ചിരുന്നു. കോളിവുഡിൽ നിന്നുള്ള ഏതാനും താരങ്ങളും ജയ് ഭീമിന് അർഹമായ അംഗീകാരം ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Post Your Comments