ചന്ദ്രനിലേക്കുള്ള രാജ്യത്തിന്റെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ -3 വിജയിച്ചതോടെ രാജ്യമെങ്ങും ആഹ്ലാദത്തിലാണ്. ഇതിനിടെ അടുത്തിടെ പുറത്തിറങ്ങിയ ‘ആദിപുരുഷ്’ എന്ന ചിത്രത്തേക്കാൾ കുറവാണ് ചന്ദ്രയാൻ-3 ന്റെ ബജറ്റെന്നാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെടുന്നത്.
ഏകദേശം 615 കോടി രൂപ) ബജറ്റിലാണ് ചന്ദ്രയാൻ -3 നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ‘ആദിപുരുഷ്’ നിർമ്മാതാക്കൾ ചിത്രത്തിനായി 700 കോടി രൂപ ചെലവഴിച്ചുവെന്നാണ് അവകാശപ്പെട്ടത്. ചിത്രം പുറത്തിറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ട്രോളിംഗ് തുടരുകയാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിരുന്നില്ല.
ആദിപുരുഷ് പോലെയുള്ള ചിത്രങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നതിന് പകരം രാജ്യത്തിന്റെ അഭിമാന കാര്യങ്ങൾക്കായി അത്രയും ഉയർന്ന തുക വിനിയോഗിക്കൂ എന്നാണ് സോഷ്യൽ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.
റാം ഔട്ട് ചിത്രം പ്രഭാസിനെപ്പോലെ വൻ താരമൂല്യമുള്ള നടനുണ്ടായിട്ടും ബോക്സോഫീസിൽ ദുരന്തമായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്. കോടാനുകോടികൾ മുടക്കി എത്തിയ ചിത്രത്തിലെ വിഎഫ്എക്സ് അടക്കമുള്ളവ ദുരന്തമായതോടെ വൻ ട്രോളുകളാണ് ചിത്രത്തിന് ലഭിച്ചത്. പ്രഭാസും സെയ്ഫ് അലിഖാനും കൃതിയുമെല്ലാമെത്തിയ ആദിപുരുഷ് വൻ പ്രൊമോഷനുകളോടെ എത്തിയ ചിത്രങ്ങളിലൊന്നു കൂടിയാണ്.
Post Your Comments