CinemaLatest News

നടി തൃഷയുടെ രഹസ്യ വിവാഹം കഴിഞ്ഞോ; വൈറലാകുന്ന കല്യാണ ഫോട്ടോകളുടെ സത്യാവസ്ഥയെന്ത്?

റാണ ദഗ്ഗുബതിയുമായി തെന്നിന്ത്യൻ സൂപ്പർതാരം തൃഷ കൃഷ്ണൻ ദീർഘനാൾ പ്രണയത്തിലായിരുന്നു

തൃഷയുടെ രഹസ്യ വിവാഹം കഴിഞ്ഞോയെന്നാണ് ആരാധകർ തിരക്കുന്നത്. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.

ജിആർടി ജ്വല്ലേഴ്‌സ് ബ്രാൻഡിന് വേണ്ടി ചെയ്ത ഒരു പരസ്യത്തിൽ അടുത്തിടെ തൃഷ അഭിനയിച്ചിരുന്നു. ഈ പരസ്യത്തിൽ, പട്ടുവസ്ത്രങ്ങളും ക്ലാസി ആഭരണങ്ങളും ധരിച്ച തൃഷ ഒരു വധുവിനെപോലെ തോന്നിച്ചതാണ് ആരാധകരെ കുഴപ്പിച്ചത്. നിലവിൽ ഈ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ പരസ്യം കണ്ടതോടെ തൃഷ യഥാർത്ഥ ജീവിതത്തിൽ വിവാഹിതയായെന്നും രഹസ്യവിവാഹത്തിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് ചിലരുടെ കണ്ടെത്തൽ.

​ഗോസിപ്പ് കോളങ്ങളിൽ എന്നും ഏറ്റവും കൂടുതൽ വരുന്ന വാർത്തകളിലൊന്നാണ് നടി തൃഷയുടെ വിവാഹ വാർത്തകൾ. സംരംഭകനും ചലച്ചിത്ര നിർമ്മാതാവുമായ വരുൺ മണിയനുമായി വിവാഹത്തോളമെത്തിയ നടിയുടെ ബന്ധം 2015 ൽ തകർന്നിരുന്നു. കൂടാതെ ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ താരവും, ബാഹുബലിയിലെ പൽവാൽ ആയി ജനഹൃദയങ്ങൾ കീഴടക്കിയ റാണ ദഗ്ഗുബതിയുമായി തെന്നിന്ത്യൻ സൂപ്പർതാരം തൃഷ കൃഷ്ണൻ ദീർഘനാൾ പ്രണയത്തിലായിരുന്നു, എന്നാൽ ഇരുവരും പ്രണയം വിവാഹത്തിലെത്തുന്നതിന് മുൻപേ വേർപിരിയുകയും ചെയ്തിരുന്നു. നിലവിൽ സിം​ഗിളായി തുടരുകയാണ് നടി തൃഷ. പ്രണയത്തിനല്ല, അഭിനയത്തിനാണ് താൻ പ്രാധാന്യം കൊടുക്കുന്നതെന്നും താരം വ്യക്തമാക്കി.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button