General

ഹിറ്റ് സിനിമകളുടെ എഡിറ്റർ കെ.പി ഹരിഹരപുത്രൻ അന്തരിച്ചു

മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.  അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ എന്നീ പദവികളിൽ ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു. ഏകദേശം 80 സിനിമകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1944 ജനുവരി മൂന്നിനാണ് ജനനം.

1971-ൽ ‘വിലക്ക് വാങ്ങിയ വീണ’ എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം സിനിമാ ലോകത്ത് എത്തുന്നത്. അതേവർഷം വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ. ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്ററായി സേവനമനുഷ്ഠിച്ചു. സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയിരുന്നു കെ പി ഹരിഹര പുത്രൻ.

മലയാള ചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1971ൽ വിലയ്ക്കുവാങ്ങിയ വീണയിലൂടെ അസിസ്റ്റന്റ് എഡിറ്ററായ അദ്ദേഹം അതേവർഷം വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ. ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്റർ ആയി.

ഉറക്കം വരാത്ത രാത്രികൾ (1978), ചട്ടമ്പിക്കല്യാണി (1976), പ്രവാഹം (1975), ഉല്ലാസ് യാത്ര (1975), തനിനിറം (1973) തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് എഡിറ്ററായും, ആൾരൂപങ്ങൾ (2016), നക്ഷത്രങ്ങൾ (2014), പ്ലെയേഴ്സ് (2013), ലിറ്റിൽ മാസ്റ്റർ ( 2012), ലവ് ഇൻ സിംഗപ്പൂർ (2009), ലോലിപോപ്പ് (2008) തുടങ്ങിയ സിനിമകളുടെ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button