സിദ്ധിവിനായക ക്ഷേത്രത്തിൽ കുടുംബസമേതം ദർശനം നടത്തി കൃതി

2021ല്‍ പുറത്തിറങ്ങിയ മിമിയിൽ വാടക ഗര്‍ഭധാരണം നടത്തുന്ന യുവതിയുടെ വേഷത്തിലായിരുന്നു കൃതി

മിമി എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നടി കൃതി സനോൻ സിദ്ധിവിനായക ക്ഷേത്രത്തില്‍ കുടുംബസമേതം ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നു. മികച്ച നടിക്കുള്ള ദേശീയ അംഗീകാരം തേടിയെത്തിയതിന് പിന്നാലെയാണ് കൃതി ഇഷ്ടദേവന് മുമ്പിലെത്തിയത്. സഹോദരി നുപൂര്‍ സനോനും മാതാപിതാക്കളും കൃതിയോടൊപ്പം ക്ഷേത്രദര്‍ശനം നടത്തി.

READ ALSO: അന്ന് ഒരക്ഷരം മിണ്ടാത്ത ഇടത് ബുദ്ധിജീവിക്കാർ കേന്ദ്ര സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ക്ക് കാവി നിറമാണെന്ന് പറയുന്നു: ഹരീഷ്

2021ല്‍ പുറത്തിറങ്ങിയ മിമിയിൽ വിദേശ ദമ്പതികള്‍ക്ക് വേണ്ടി വാടക ഗര്‍ഭധാരണം നടത്തുന്ന യുവതിയുടെ വേഷത്തിലായിരുന്നു കൃതി അഭിനയിച്ചത്. തീയേറ്ററില്‍ വൻ പ്രേക്ഷകപ്രീതി നേടിയ ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു.

Share
Leave a Comment