ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ സ്കൂളിൽ നിന്നും വിദ്യാര്‍ഥികളെ കൊണ്ട് മറ്റു മതത്തിൽപ്പെട്ട വിദ്യാര്‍ഥിയെ ഒരു അധ്യാപിക കവിളത്ത് അടിപ്പിക്കുന്ന രംഗങ്ങള്‍ പുറത്ത് വന്നത് വലിയ വിമർശനം നേരിടുകയാണ്. അധ്യാപികയ്ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഈ വിഷയത്തിൽ നടന് ഹരീഷ് പേരടി എഴുതിയ കുറിപ്പ് ശ്രദ്ധനേടുന്നു.
READ ALSO: ഹിറ്റ് സിനിമകളുടെ എഡിറ്റർ കെ.പി ഹരിഹരപുത്രൻ അന്തരിച്ചു
കുറിപ്പ് പൂർണ്ണ രൂപം,
I.N.D.I.A..എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫർ നഗറിലെ ഈ സ്കൂളിന് മുന്നിൽ അല്ലെ ഒത്ത് ചേരണ്ടേത്…അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല…മറിച്ച് മനസ്സിൽ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാർത്ഥ INDIAയെ ഉണ്ടാക്കാനാണ് …ആ സ്കൂളിന്റെ മുന്നിൽ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു…വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സർക്കാറെ..685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്…???
Post Your Comments