
യുവപ്രേക്ഷകരുടെ പ്രിയതാരമാണ് തമന്ന. ഇപ്പോൾ ഒരു പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സിനിമയില്‍ കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ കിട്ടുന്നില്ലെന്ന് തമന്ന പറയുന്നു. കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ബാഡ്ജ് ചാര്‍ത്തി വച്ചിരിക്കുന്നത് വിചിത്രമാണെന്നും താരം പറഞ്ഞു.
‘കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് പലപ്പോഴും ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ബാഡ്ജ് ആണ് ചാര്‍ത്തി വച്ചിരിക്കുന്നത്. അത് എനിക്ക് വിചിത്രമായാണ് തോന്നുന്നത്. റിയലിസ്റ്റിക് വേഷങ്ങള്‍ പോലെ തന്നെ ഗ്ലാമർ കഥാപാത്രങ്ങള്‍ക്കും അധ്വാനമുണ്ട്. യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ റിയലിസ്റ്റിക് ആകുന്നതാണ് എളുപ്പമെന്ന് എപ്പോഴും ചിന്തിക്കാറുണ്ട്,’ തമന്ന പറഞ്ഞു.
Post Your Comments