സിനിമാ സീരിയൽ രംഗത്ത് സജീവമാണ് നടി ചിപ്പി. താരത്തിന്റെ പ്രണയവും വിവാഹവും എല്ലാം വളരെ പെട്ടെന്നായിരുന്നു. നിർമ്മാതാവ് രഞ്ജിത് ആണ് ചിപ്പിയുടെ ഭർത്താവ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയകാലത്തെക്കുറിച്ച് ചിപ്പി പങ്കുവച്ചത് ശ്രദ്ധ നേടുന്നു.
read also: ജയിലര്‍ ഒടിടിയിലേക്ക്!! റിലീസ് ചെയ്യുന്നത് രണ്ട് പ്ലാറ്റ്ഫോമുകളിൽ
ചിപ്പിയുടെ വാക്കുകൾ ഇങ്ങനെ,
‘കല്യാണസൗഗന്ധികത്തിലാണ് ഞങ്ങൾ ആദ്യമായി വര്‍ക്ക് ചെയ്യുന്നത്, ദിലീപ്- ദിവ്യ ഉണ്ണി ടീമിന്റെ ഒപ്പം. പിന്നെ ഒരുമിച്ചൊരു ഗള്‍ഫ് ഷോ പോയിട്ടുണ്ട്. പിന്നെ കൂടുതലും സെല്ഫോണിലൂടെ ആയിരുന്നു സംസാരം . ആ സമയത്താണ് മൊബൈല്‍ ഇറങ്ങിയത്. നല്ല ചാര്‍ജായിരുന്നു കോളിന്. നല്ല കോസ്റ്റിലി പ്രണയം ആയിരുന്നു.
പരിചയം, പ്രണയം, വിവാഹം ഒക്കെ വളരെ പെട്ടന്നായിരുന്നു. വീട്ടില്‍ അറിഞ്ഞസമയത്ത് നല്ല വിഷയമായിരുന്നു. വീട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നല്ലോ പുള്ളിയെ. സിനിമയില്‍ വന്നുള്ള പരിചയം മാത്രമല്ലെ എന്ന നിലപാടായിരുന്നു വീട്ടുകാര്‍ക്ക്. എന്നാല്‍ ഞങ്ങള്‍ ചാടിക്കേറി വിവാഹം കഴിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല. ചെറിയ ഒരു പ്രശ്നം വീട്ടില്‍ ആകും എന്ന് മനസ്സിലായപ്പോള്‍ തന്നെ ഞങ്ങള്‍ പോയി വിവാഹം കഴിച്ചു. എന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന് പിന്നെ വീട്ടുകാര്‍ക്ക് മനസിലായി.
ആ സമയത്ത് വിഷയങ്ങള്‍ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ അപ്പോള്‍ തന്നെ വീട്ടില്‍ അംഗീകരിച്ചു. നമ്മള് ഒരുപാട് ഹാപ്പിയാണ്.’ ചിപ്പി പറഞ്ഞു.
Post Your Comments