ചെന്നൈ: മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ റോക്കട്രിയെ പ്രശംസിച്ച് സംഗീത സംവിധായകൻ എആർ റഹ്മാൻ. ഓപ്പന്‍ഹൈമറിനേക്കാള്‍ റോക്കട്രി ഇഷ്ടപ്പെട്ടു എന്നാണ് റഹ്മാന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു. പുരസ്‌കാര നേട്ടത്തില്‍ നടനും ചിത്രത്തിന്റെ സംവിധായകനുമായ മാധവന് എആർ റഹ്മാൻ ആശംസ അറിയിച്ചു.
‘ആശംസകള്‍ മാധവന്‍. കാന്‍സില്‍ നിങ്ങളുടെ സിനിമ കണ്ടപ്പോഴുണ്ടായ അനുഭവം ഇപ്പോഴും ഓര്‍മയുണ്ട്. ഒരു കാര്യം തുറന്നു സമ്മതിക്കാനുള്ള ശരിയായ സമയം ഇതാണ്. ഓപ്പന്‍ഹൈമറിനേക്കാള്‍ നിങ്ങളുടെ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു,’ കാന്‍സ് ചലച്ചിത്ര മേളയില്‍ റോക്കട്രി കണ്ടതിനു ശേഷം റഹ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. റഹ്മാന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മാധവന്‍ രംഗത്തെത്തി.
‘താങ്കള്‍ എനിക്ക് എല്ലയ്പ്പോഴും പ്രചോദനമായിരുന്നു. താങ്കളുടെ വാക്കുകള്‍ റോക്കട്രി ടീമിന് എത്രത്തോളം വലുതാണെന്ന് പറയാന്‍ വാക്കുകളില്ല. വാക്കുകള്‍ ഹൃദയത്തില്‍ തൊട്ടു,’ മാധവന്‍ മറുപടി നൽകി.
Post Your Comments