GeneralLatest NewsMollywoodNEWSWOODs

ചേച്ചിക്ക് വേണ്ടി ഒരു കേക്ക് മുറിക്കുന്നുണ്ട് ഞങ്ങള്‍: സുബിയില്ലാത്ത ആദ്യ പിറന്നാളിനെക്കുറിച്ച് സഹോദരി

സുബി ഇന്ന് നമ്മളോടൊപ്പമില്ല എങ്കിലും ഇവിടെ എവിടെയോ ഉള്ളതുപോലെയാണ്

മലയാളത്തിന്റെ പ്രിയ കലാകാരി സുബിയുടെ വിയോഗ വാർത്ത ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു. 42-ആം വയസ്സിൽ കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിയുടെ മരണം സംഭവിച്ചത്. ഇപ്പോള്‍ സുബി സുരേഷിന്റെ ജന്മവാര്‍ഷികത്തില്‍ താരത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് കുടുംബം.

ഞങ്ങള്‍ ചേച്ചിക്ക് വേണ്ടി ഒരു കേക്ക് മുറിക്കുന്നുണ്ട് എന്നാണ് സുബിയുടെ സഹോദരി പറയുന്നത്. ‘ വീട്ടിലെ എല്ലാവരുടെയും ജന്മദിനത്തിന് കേക്ക് വാങ്ങിക്കണമെന്ന് ചേച്ചിക്ക് നിര്‍ബന്ധമാണ്. ഞങ്ങളുടെയൊപ്പം ചേച്ചി എപ്പോഴുമുണ്ട്’ – സഹോദരി പങ്കുവച്ചു.

read also: ‘ഓണം പിള്ളേര് ഇടിച്ച് നേടി’ : ആർഡിഎക്സിനെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

‘സുബിയുടെ ജന്മദിനമാണ് ഇന്ന്. സുബി ഇന്ന് നമ്മളോടൊപ്പമില്ല. എങ്കിലും ഇവിടെ എവിടെയോ ഉള്ളതുപോലെയാണ്. നമ്മുടെ അടുത്ത് നിന്ന് അകന്നുപോയതായി തോന്നുന്നില്ല ഞങ്ങള്‍ക്ക്. എല്ലാവരും സന്തോഷിച്ചിരിക്കാൻ ആഗ്രഹിക്കുന്നയാളായിരുന്നു സുബി. സുബിയുടെ ഓര്‍മകള്‍ മനസില്‍ നിലനില്‍ക്കുന്നുണ്ട്’- കലാഭവൻ രാഹുല്‍ പറഞ്ഞു. സുബി സുരേഷിന്റെ ജന്മ വാര്‍ഷികത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button