![](/movie/wp-content/uploads/2023/08/suhasini.jpg)
പലപ്പോഴും സിനിമയിൽ നായികമാർക്ക് അധികം ആയുസ്സ് ഇല്ലെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ അത്തരം വാക്കുകളെ പൂർണമായും പൊളിച്ചടുക്കിയ നടിയാണ് സുഹാസിനി മണിരത്നം. നാല് പതിറ്റാണ്ടിലേറെയായി തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ സുഹാസിനിയുണ്ട്. ഇതിനിടയിൽ 20 മാസം മാത്രമാണ് താൻ കരിയറിൽ നിന്ന് ഇടവേളയെടുത്തതെന്ന് സുഹാസിനി പറയുന്നു. 1980ലാണ് സുസാഹിനി അഭിനയ രംഗത്തേക്ക് എത്തുന്നത്.
താൻ പത്തുമാസം ഗർഭിണിയായപ്പോൾ സിനിമയിൽ നിന്ന് ഇടവേളയെടുത്തു. പിന്നീട് വീണ്ടും അഭിനയത്തിൽ സജീവമായി. എന്റെ മകന് ഒരു വയസ്സും രണ്ട് മാസവും ഉള്ളപ്പോഴാണ് ആസ്ത്മ വന്നത്. ആ സമയത്ത് അവനെ ശ്രദ്ധിക്കണമായിരുന്നു. അന്ന് പത്തു മാസത്തെ ഇടവേള എടുത്തു. അതായിരുന്നു കരിയർ ബ്രേക്ക്. ജനിച്ചതും വളർന്നതും ഒരു സാധാരണ കുടുംബത്തിലാണെന്നും നടി.
പലപ്പോഴും അമ്പത് കഴിഞ്ഞാൽ സ്ത്രീകൾ ശരിയായി ഭക്ഷണം കഴിക്കുന്നില്ല, സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നില്ല, ജീവിതം വെറുക്കുന്നു, അസുഖം ബാധിച്ച് മരിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. ആരാണ് അതിന് ഉത്തരവാദികൾ, സ്ത്രീകൾ തന്നെ. തളരാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് പ്രധാനം. ജോലിക്ക് പോകുന്ന അമ്മമാരെ കുറിച്ച് ചിലരെങ്കിലും മോശമായി സംസാരിക്കും, ഇത് ഒരു ചെവിയിൽ നിന്ന് കേൾക്കുകയും മറു ചെവിയിൽ നിന്ന് തള്ളുകയും ചെയ്യണമെന്നും സുഹാസിനി പറഞ്ഞു. ശക്തരായി സ്ത്രീകൾ മുന്നോട്ട് പോകണമെന്നും സുഹാസിനി.
Post Your Comments