ദേശീയ അവാർഡ് പ്രഖ്യാപിച്ചതോടെ ഒട്ടേറെ വിമർശനങ്ങളും ഉയർന്നിരുന്നു. അതിലൊന്നാണ് നടി ലിജോമോൾ അഭിനയിച്ച സെങ്കിനിക്ക് ലഭിക്കാതെ പോയ അവാർഡ്.
സെങ്കനിയായി പലതരം വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന, നിസഹായതയും നഷ്ടബോധവും വെല്ലുവിളിക്കാനുള്ള ധീരതയും പ്രണയവുമെല്ലാം അനായാസം കൈകാര്യം ചെയ്ത് ഏറ്റവും നല്ലൊരു പെർഫോമർ ആയി ഈ പെൺകുട്ടി നടന്നുകയറിയത് പ്രൊഫഷണലിസം എന്ന ഒരൊറ്റ ട്രാക്കിലൂടെ മാത്രം. എന്നിട്ടും എന്തോ അർഹിച്ച അവാർഡ് അവർക്ക് ലഭിച്ചില്ല എന്നത് വല്ലാത്ത ഒരു നോവ് നൽകുന്നുവെന്നാണ് എഴുത്തുകാരിയും അധ്യാപികയുമായ അഞ്ജു പാർവതി കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ ഹൃദയം നിറച്ച സന്തോഷം ഹോം സിനിമയിലെ ഒലിവർ സ്വന്തം ഹോമിലേയ്ക്ക് കൊണ്ടു പോകുന്ന ആ സ്പെഷ്യൽ ജൂറി പുരസ്‌കാരം തന്നെയാണെങ്കിൽ വല്ലാത്ത നോവ് സെങ്കിനിയെ കാണാതെ പോയ ദേശീയ പുരസ്‌കാരം തന്നെയാണ്.
ആലിയയ്‌ക്കൊപ്പം ലിജോമോളുടെ പേര് കൂടി ചേർത്തുനിറുത്തപ്പെട്ടിരുന്നുവെങ്കിൽ അത് മികച്ച ഒരു നിർണ്ണയമായി വിലയിരുത്തപ്പെട്ടേനെ. സെങ്കനിയായി പലതരം വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന, നിസഹായതയും നഷ്ടബോധവും വെല്ലുവിളിക്കാനുള്ള ധീരതയും പ്രണയവുമെല്ലാം അനായാസം കൈകാര്യം ചെയ്ത് ഏറ്റവും നല്ലൊരു പെർഫോമർ ആയി ഈ പെൺകുട്ടി നടന്നുകയറിയത് പ്രൊഫഷണലിസം എന്ന ഒരൊറ്റ ട്രാക്കിലൂടെ മാത്രം.
എന്നിട്ടും എന്തോ അർഹിച്ച അവാർഡ് അവർക്ക് ലഭിച്ചില്ല എന്നത് വല്ലാത്ത ഒരു നോവ് നൽകുന്നു.
Post Your Comments