മലയാളത്തിന്റെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഷെയ്ൻ നിഗം. എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷൻ സ്റ്റാർ എന്നൊക്കെയുള്ള ടാഗ് കാണുമ്പോൾ വിഷമം തേന്നാറുണ്ടെന്ന് ഷെയ്ൻ നിഗം പറയുന്നു. ഫിസിക്കൽ എഫേർട്ടുള്ള സിനിമകൾ ചെയ്യുന്നതാണ് തനിക്ക് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും തന്റെ പുതിയ ചിത്രമായ ആർഡിഎക്സിന്റെ പ്രമോഷൻ അഭിമുഖത്തിൽ നടൻ പറഞ്ഞു.
read also: മറക്കാനാവാത്ത നിമിഷം, ചാന്ദ്രയാൻ 3 വിജയമായ സമയത്താണ് ദേശീയ പുരസ്കാരം; മാധവൻ
ഷെയ്ന്റെ വാക്കുകൾ ഇങ്ങനെ,
‘ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമായാണ് എനിക്ക് ചെയ്യാൻ കുറച്ചു കൂടി നല്ലതെന്ന് തോന്നുന്നു. മറ്റേത് നമ്മളെ നന്നായി ഉള്‍വലിക്കും. പുറത്തേക്ക് ഇറങ്ങനോ ആള്‍ക്കാരെ കാണാനോ തോന്നാത്ത അവസ്ഥയായുണ്ടാകും. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ പടത്തിനും ആ സിറ്റുവേഷന്‍സിനും ഓക്കെ ആണ്. എന്തൊക്കെ പറഞ്ഞാലും സിനിമ ജനങ്ങള്‍ക്ക് എന്‍റര്‍ടെയ്ന്‍മെന്‍റ് ആയിരിക്കണം. നമ്മള്‍ എത്ര എഫേര്‍ട്ട് എടുത്താലും ആളുകള്‍ നല്ലത് പറഞ്ഞാലും പ്രേക്ഷകര്‍ക്ക് വേണ്ടത് സന്തോമുള്ള പടങ്ങളാണ്. ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടും ആളുകള്‍ ശ്രദ്ധില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. ഒരു പക്ഷേ അങ്ങനെ ചിന്തിക്കാന്‍ പാടില്ലായിരിക്കും. എന്നാലും ഡിപ്രഷൻ സ്റ്റാര്‍ എന്നൊക്കെ ചില ടാഗ് കാണുമ്പോൾ, ഇത്രയൊക്കെ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് അഭിനയിച്ചിട്ടും, ആളുകള്‍ ഭയങ്കര സില്ലിയായി പറയുമ്പോഴും വിഷമം തോന്നും. ചിലപ്പോൾ അതൊക്കെ ഇതിന്റെ ഭാഗമായിരിക്കാം’- ഷെയ്ൻ പറയുന്നു.
Post Your Comments