CinemaLatest News

സിനിമ സ്വപ്നം കണ്ടു നടന്നൊരാളുടെ ആദ്യ സിനിമയിലൂടെ ദേശീയ അം​ഗീകാരം തേടിയെത്തിയിരിക്കുന്നു; കുറിപ്പ്

ഈ ദേശീയ പുരസ്‌കാരം രാജ്യം തരുന്ന അംഗീകാരം ആയി മാറി

മേപ്പടിയാൻ എന്ന ആദ്യ സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വിഷ്ണുമോഹൻ. റിയൽ എസ്റ്റേറ്റ് മാഫിയയുടെയും അവരുടെ കുറുക്കൻ കണ്ണുള്ള കച്ചവട ടാക്ടിക്സുകളെയും ഭൂമി ഇടപാടിൻ്റെ ചുവപ്പു നാടയിൽ കുരുങ്ങുന്ന സാധാരണ മനുഷ്യരുടെ നോവുകളെയും ഒക്കെ കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ച ഒരു മികച്ച സിനിമയുടെ സാരഥിക്ക് ലഭിച്ച അർഹമായ അംഗീകാരമാണിതെന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി കുറിക്കുന്നത്.

കുറിപ്പ് വായിക്കാം

മികച്ച നവാഗത സംവിധായകന് ഉള്ള ദേശീയ അവാർഡ് മേപ്പടിയാൻ സംവിധാനം ചെയ്ത പ്രിയപ്പെട്ട അനിയൻ വിഷ്ണു മോഹന്. അഭിമാനവും സന്തോഷവും കൊണ്ട് മനസ്സ് നിറഞ്ഞു. സിനിമ സ്വപ്നമായും മോഹമായും പാഷൻ ആയും കൊണ്ട് നടന്ന ഒരു ചെറുപ്പക്കാരൻ ആദ്യ സിനിമയിലൂടെ തന്നെ ദേശീയ അംഗീകാരം നേടിയിരിക്കുന്നു.

അന്ന് തിയേറ്ററിൽ സിനിമ കാണുമ്പോൾ കണ്ട സ്റ്റാൻഡിങ് ovation നിങ്ങൾക്കുള്ള മലയാളികളുടെ അംഗീകാരം ആയിരുന്നുവെങ്കിൽ ഇന്ന് ഈ ദേശീയ പുരസ്‌കാരം രാജ്യം തരുന്ന അംഗീകാരം ആയി മാറിയിരിക്കുന്നു.

റിയൽ എസ്റ്റേറ്റ് മാഫിയയുടെയും അവരുടെ കുറുക്കൻ കണ്ണുള്ള കച്ചവട ടാക്ടിക്സുകളെയും ഭൂമി ഇടപാടിൻ്റെ ചുവപ്പു നാടയിൽ കുരുങ്ങുന്ന സാധാരണ മനുഷ്യരുടെ നോവുകളെയും ഒക്കെ കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ച ഒരു മികച്ച സിനിമയുടെ സാരഥിക്ക് ലഭിച്ച അർഹമായ അംഗീകാരം ഇത്രയും socially relevant ആയ ഒരു വിഷയത്തെ മികച്ച രീതിയിൽ അനുയോജ്യരായ ആയ അഭിനേതാക്കളെ വച്ച് മനോഹരമായി visualise ചെയ്ത സംവിധായകന് ലഭിച്ച ഈ പുരസ്‌കാരം ഇനി മുന്നോട്ടുള്ള യാത്രയിൽ എന്നും ഊർജ്ജമായി നിൽക്കട്ടെ.

shortlink

Related Articles

Post Your Comments


Back to top button