കൊച്ചി: വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലായി പൂർത്തിയായി. മലബാറിലെ ഒരിടത്തരം കുടുംബത്തിലെ അംഗവും ചെന്നൈ നഗരത്തിലെ ഉദ്യോഗസ്ഥനുമായ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. കുടുംബങ്ങളിൽ നിലനിന്നുപോരുന്ന വിശ്വാസങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രം, പ്രേക്ഷകർക്ക് ഏറെ ചിരിയും ചിന്തയും നൽകുന്ന ഒരു ദൃശ്യവിരുന്നായിരിക്കും.
വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ നായിക നിഖിലാ വിമലാണ്. പിപി കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, രഞ്ജിത്ത് കങ്കോൽ, മൃദുൽ നായർ, ഗായിക സയനോരാ ഫിലിപ്പ്, കയാ ദുലോഹർ, ഇന്ദുതമ്പി, രജിതാ മധു, ചിപ്പി ദേവസ്സി, അമൽ താഹ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. രാകേഷ് മണ്ടോടിയുടേതാണു തിരക്കഥ.
ഡീഗ്രേഡിങ്ങിനെ മറികടന്ന് ഫാമിലി എന്റെർറ്റൈനെർ ‘കിംഗ് ഓഫ് കൊത്ത’: ഇത് കുടുംബ പ്രേക്ഷകർ നൽകിയ വിജയം
സംഗീതം – ഗുണ ബാലസുബ്രഹ്മണ്യം, ഛായാഗ്രഹണം – വിശ്വജിത്ത് ഒടുക്കത്തിൽ, എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം,
കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ഷാജിപുൽപ്പള്ളി, വസ്ത്രാലങ്കാരം – റാഫി കണ്ണാടിപ്പറമ്പ്,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ ഏബ്രഹാം, ക്രിയേറ്റീവ് ഡയറക്ടർ – മനു സെബാസ്റ്റ്യൻ, കാസ്റ്റിംഗ് ഡയറക്ടർ – പ്രശാന്ത് പാട്യം, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി.
വാഴൂർ ജോസ്.
ഫോട്ടോ – പ്രേംലാൽ പട്ടാഴി.
Post Your Comments