ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ ഗദർ 2 ആഭ്യന്തര ബോക്സ് ഓഫീസിൽ 400 കോടി രൂപ പിന്നിട്ടു. 400 കോടി ക്ലബ്ബിലെത്തി മിന്നുന്ന വിജയം നേടിയിരിക്കുകയാണ് ചിത്രം.
ഗദർ 2 പഠാന്റെ ബോക്സ് ഓഫീസ് റെക്കോർഡുകൾ മറികടക്കുമോ എന്നാണ് പലരും ആകാംക്ഷയോടെ നോക്കുന്നത്. ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ഗദർ 2 നേടുന്നത് മിന്നുന്ന വിജയമാണെന്നാണ് വിലയിരുത്തുന്നത്. ചുരുങ്ങിയ ദിവസം കൊണ്ടാണ് ചിത്രം 400 കോടിയിലെത്തിയത് , ഭാഗ്യമില്ലാത്ത നടനെന്ന സണ്ണി ഡിയോളിന്റെ ചീത്തപ്പേരും ഇതോടെ മാറിയെന്നാണ് ആരാധകർ പറയുന്നത്. പഠാൻ, ബാഹുബലി 2 എന്നിവയുടെ ആഭ്യന്തര ബോക്സ് ഓഫീസ് കളക്ഷനുകളെ ഗദർ 2 വെല്ലുവിളിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് പറയുന്നു.
ഗദർ 2 ന്റെ നിലവിലെ പാത കണക്കിലെടുക്കുമ്പോൾ, ഈ ആഴ്ച അവസാനത്തോടെ ഇത് ₹500 കോടി കടന്നേക്കുമെന്നും വിലയിരുത്തലുകളുണ്ട്. അനിൽ ശർമ്മയുടെ 2001 ലെ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ റൊമാൻസ് ഗദർ: ഏക് പ്രേം കഥയുടെ തുടർച്ചയാണ് ഗദർ 2. ഇരു ചിത്രത്തിലും സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് അഭിനയിച്ചിരിക്കുന്നത്. ഈ വർഷം ബോളിവുഡിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറുകയാണ് ഗദർ – 2.
Post Your Comments