ചന്ദ്രമുഖിക്കായി പല പ്രമുഖ നടിമാരെയും സമീപിച്ചിരുന്നു, എന്നാൽ അവർ ആ വേഷം വേണ്ടെന്ന് വച്ചു, അവരവരുടെ മാനേജർമാർ വഴിയാണ് സിനിമ വേണ്ടെന്ന് വച്ച വിവരം അറിയിച്ചത്.
ആകസ്മികമായാണ് കങ്കണയിലേക്ക് എത്തിയത്. കഥ കേൾക്കാതെയാണ് കങ്കണ ‘ചന്ദ്രമുഖി’യായി അഭിനയിക്കാൻ സമ്മതിച്ചതെന്ന് സംവിധായകൻ പി.വാസു വ്യക്തമാക്കി. കങ്കണക്ക് വേണ്ടി തയ്യാറാക്കിയ മറ്റൊരു കഥയുമായി ചെന്നതാണ് അപ്പോൾ നിങ്ങൾ ഇപ്പോൾ ഏത് സിനിമയാണ് ഷൂട്ട് ചെയ്യുന്നതെന്ന് കങ്കണ എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു ‘ചന്ദ്രമുഖി 2’. ആരെയാണ് നിങ്ങൾ ‘ചന്ദ്രമുഖി’യുടെ വേഷത്തിന് സമീപിച്ചത്? ? അവന് ചോദിച്ചു. ഞാൻ പറഞ്ഞു ഇതുവരെ ആരെയും തീരുമാനിച്ചിട്ടില്ല. പിന്നെ ആ മീറ്റിംഗ് കഴിഞ്ഞ് ഞാൻ ചെന്നൈയിൽ എത്തി. അടുത്ത ദിവസം എനിക്ക് കങ്കണയുടെ ഫോൺ വന്നു. ‘ചന്ദ്രമുഖി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞു. കഥ ചോദിക്കാതെ കങ്കണ അഭിനയിക്കാൻ സമ്മതിച്ച ചിത്രമായിരിക്കും ഇതെന്നും വാസു വ്യക്തമാക്കി.
കങ്കണയിലേക്ക് എത്തിയത് യാദൃശ്ചികമായിരുന്നു, പ്ലാൻ ചെയ്ത് താരത്തെ നായികയാക്കിയതല്ല. സ്ക്രിപ്റ്റ് പോലും കേൾക്കാതെ വന്ന് അഭിനയിച്ച താരത്തോട് നന്ദിയുണ്ടെന്നും വാസു പറഞ്ഞു. പല പ്രമുഖ നടിമാരും നിരസിച്ച വേഷം കങ്കണ മനോഹരമാക്കി തീർത്തുവെന്നും വാസു പറഞ്ഞു.
Post Your Comments