CinemaLatest News

നാഷണൽ അവാർഡ് ജൂറി ചെയർമാന് കുറഞ്ഞത് ഒരു ഗവർണ്ണർ പദവി എങ്കിലും നൽകണം: അഖിൽ മാരാർ

കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസ്സിന് നന്ദി

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചതോടെ പല കോണുകളിൽ നിന്നും എതിർപ്പും ഉയരുകയാണ്. മികച്ച നടൻ, ചിത്രം, കശ്മീർ ഫയൽസിന് ലഭിച്ച അവാർഡ് എന്നിവയെല്ലാം വിമർശനത്തിന് കാരണമായി. അല്ലു അർജുനെ നടനായി തിരഞ്ഞെടുത്തതും, കശ്മീർ ഫയൽസിന് അവാർഡ് നൽകിയ വിഷയത്തിലും പലരും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. . രാഷ്ട്രീയക്കാർ മുതൽ സിനിമാ മേഖലയിലുള്ളവർ പോലും പരസ്യമായി വിമർശനം നടത്തിയിരുന്നു.

അവാർഡ് പ്രഖ്യാപനത്തിൽ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബി​ഗ്ബോസ് വിജയി അഖിൽ മാരാർ. അവാർഡ് ലഭിച്ച വിജയികളെ അനുമോദിച്ചും ജൂറികളെ വിമർശിച്ചുമാണ് താരം രം​ഗത്തെത്തിയത്. നാഷണൽ അവാർഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവർണ്ണർ പദവി എങ്കിലും നൽകണം. അർഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു. ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ എന്നാണ് അഖിൽ മാരാർ കുറിച്ചത്.

കുറിപ്പ് വായിക്കാം

നാഷണൽ അവാർഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവർണ്ണർ പദവി എങ്കിലും നൽകണം.
അർഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു. ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ.

 

shortlink

Related Articles

Post Your Comments


Back to top button