CinemaLatest News

മറക്കാനാവാത്ത നിമിഷം, ചാന്ദ്രയാൻ 3 വിജയമായ സമയത്താണ് ദേശീയ പുരസ്കാരം; മാധവൻ

ശാസ്ത്രജ്ഞൻ നമ്പി നാരായണനായാണ് മാധവനെത്തിയത്

69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ആർ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്‌റ്റ് മികച്ച ഫീച്ചർ ഫിലിം അവാർഡ് നേടി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞൻ നമ്പി നാരായണനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ചിത്രം.

സൂപ്പർ താരമായ മാധവനായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അവാർഡ് ലഭിച്ചതിൽ വളരെ സന്തോഷം, ഈ സിനിമ എന്റെ ഹൃദയത്തോട് വളരെ ചേർന്ന് നിൽക്കുന്ന ഒന്നാണ്, നമ്പി നാരായണന് ഞാനിത് സമർപ്പിക്കുന്നു. എന്റെ ടീമിനും സഹതാരങ്ങൾക്കും ജൂറിക്കും എന്റെ ആരാധകർക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്കും സ്നേഹത്തിനും ഞാൻ ഒരുപാട് നന്ദി പറയുന്നെന്നും താരം കുറിച്ചു.

ചരിത്രപരവും അവിസ്മരണീയവുമായ നിമിഷമാണ്: ചന്ദ്രയാൻ -3 വിജയകരമായി ലാൻഡിംഗ് ചെയ്ത അതേ സമയത്താണ് നമ്പി ഇഫക്റ്റ് ദേശീയ ചലച്ചിത്ര അവാർഡ് നേടിയത്, ഇത് രാജ്യത്തിന് മുഴുവൻ അഭിമാനകരമായ നിമിഷമായിരുന്നു.” എന്നും താരം പറഞ്ഞു. റോക്കട്രി: ദി നമ്പി ഇഫക്ട് സംവിധാനം ചെയ്തതും രചനയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത് ആർ മാധവൻ തന്നെയാണ്. 1990-കളിൽ ചാരവൃത്തി ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനായാണ് മാധവനെത്തിയത്.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button