പ്രതിസന്ധിയിൽ നെടുംതൂണായി നിന്നവൾ, എന്റെ ഭാര്യ; ആശംസകളുമായി വിജയ് ബാബു

അച്ഛനും അമ്മയും മിറർ സെൽഫി എടുക്കുന്നതാണ് ചിത്രത്തിൽ

ഇന്ന് മലയാള സിനിമയിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് വിജയ് ബാബു. പ്രമുഖ ടെലിവിഷൻ ചാനലുകളുടെ തലപ്പത്ത് വർഷങ്ങളോളം പ്രവർത്തിച്ചതിന് ശേഷമാണ് വിജയ് ബാബു സിനിമയിലേക്ക് വരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന് കീഴിൽ മങ്കിപെൻ, ആട്, ഹോം തുടങ്ങിയ ഒരുപിടി ജനപ്രിയ ചിത്രങ്ങൾ വിജയ് ബാബു നിർമ്മിച്ചിട്ടുണ്ട്.

ഇന്ന് നിർമ്മാതാവ് എന്നതിലുപരി മലയാള സിനിമയിലെ തിരക്കുള്ള നടൻ കൂടിയാണ് വിജയ് ബാബു. തിരക്കുകൾക്കിടയിലും വിജയ് ബാബു കുടുംബത്തിനായി സമയം കണ്ടെത്തുന്നു. ഭാര്യ സ്മിതയും ഏക മകൻ ഭരതും അടങ്ങുന്നതാണ് വിജയ് ബാബുവിന്റെ കുടുംബം. അടുത്തിടെ വിജയ് ബാബുവിന്റെ വീടിന്റെ വിവരങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹവാർഷികത്തിൽ വിജയ് ബാബു പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധാകേന്ദ്രമാകുകയാണ്.

വിജയ് ബാബുവിന്റെ വിവാഹ വാർഷികമാണ് ഇന്ന്, ഞങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ. എന്റെ ശക്തിയായി കൂടെ നിൽക്കുന്നവൾ, എത്ര വർഷമായി എന്നറിയാൻ ആഗ്രഹിക്കുന്നവർക്ക് പിന്നിൽ ദേ അവിടെ ഒരാൾ ഇരിപ്പുണ്ടെന്നും നർമ്മത്തിൽ ചാലിച്ച് വിജയ് ബാബു ഭാര്യ സ്മിതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് എഴുതി. മകൻ പുറകിലിരുന്ന് ഫോണിൽ നോക്കുമ്പോൾ അച്ഛനും അമ്മയും മിറർ സെൽഫി എടുക്കുന്നതാണ് ചിത്രത്തിൽ. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി കമന്റ് ചെയ്യുന്നത്.

 

 

Share
Leave a Comment