CinemaLatest News

തൊണ്ണൂറുകളിലെ സ്വപ്ന ജോഡികൾ വീണ്ടും, അക്ഷയും രവീണയും 20 വർഷങ്ങൾക്ക് ശേഷം വീണ്ടുമെത്തുന്നു

ഇഷ്ട ജോഡികളായ ഇരുവരെയും സക്രീനിൽ കാണാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ

1990 കളിൽ, സ്‌ക്രീനിലെ ഏറ്റവും ആരാധിക്കപ്പെടുകയും ഹിറ്റ് സിനിമകളിൽ ഭാ​​ഗ്യ ജോഡികളാകുകയും ചെയ്ത താരങ്ങളും കമിതാക്കളുമായിരുന്നു രവീണ ടണ്ടനും അക്ഷയ് കുമാറും.

മൊഹ്‌റ, ബറൂദ്, കീമത്ത് തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. പോലീസ് ഫോഴ്സ്: ആൻ ഇൻസൈഡ് സ്റ്റോറി ആയിരുന്നു അവർ ഒരുമിച്ച് പ്രവർത്തിച്ച അവസാന സിനിമ. 20 വർഷങ്ങൾക്ക് മുൻപായിരുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അക്ഷയ്‌യും രവീണയും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നെന്ന വാർത്ത പുറത്ത് വന്നതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകരുള്ളത്. തങ്ങളുടെ ഇഷ്ട ജോഡികളായ ഇരുവരെയും സക്രീനിൽ കാണാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ.

‘വെൽക്കം ടു ദി ജംഗിൾ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. അക്ഷയും രവീണയും ആദ്യകാലങ്ങളിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും നിരവധി ചിത്രങ്ങൾ പാപ്പരാസികൾ അടക്കം എടുക്കുകയും ചെയ്തിരുന്നു. പ്രണയത്തിന്റെ പേരിൽ സൂപ്പർ താരമായിരുന്ന അക്ഷയും സൗന്ദര്യ റാണിയായ രവണ ടണ്ടനും ​ഗോസിപ്പ് കോളങ്ങളിൽ പ്രത്യക്ഷപ്പെടുന്നതുപോലും പതിവായിരുന്നു. വിവാഹത്തോളമെത്തിയ ഇരുവരുടെയും പ്രണയം അവസാനം വേർപിരിയലിലാണ് കലാശിച്ചത്. അക്ഷയ് പിന്നീട് ട്വിങ്കിൾ ഖന്നയെ വിവാഹം കഴിച്ചു.

shortlink

Related Articles

Post Your Comments


Back to top button