CinemaLatest News

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്, ജോജുവും ബിജു മേനോനും മികച്ച നടനുള്ള പട്ടികയിൽ

2021ൽ പുറത്തിറങ്ങിയ സിനിമകളാണ് അവാർഡിനായി പരിഗണിക്കുന്നത്

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചിന് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അവാർഡ് പ്രഖ്യാപിക്കും

ഇതിന് മുന്നോടിയായി ജൂറി യോഗം ചേരും. 2021ൽ പുറത്തിറങ്ങിയ സിനിമകളാണ് അവാർഡിനായി പരിഗണിക്കുന്നത്. നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ അവാർഡ് പട്ടികയിൽ ഇടംപിടിച്ചതായും സൂചനകളുണ്ട്. നായാട്ടിലെ പ്രകടനത്തിനാണ് ജോജുവിനെ പരി​ഗണിക്കുന്നത്. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും ഇടം പിടിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവചരിത്രമായ ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആർ മാധവനും വിവേക് ​​അഗ്നിഹോത്രിയുടെ കാശ്മീർ ഫയൽസിലെ പ്രകടനത്തിന് അനുപം ഖേറും മികച്ച നടനുള്ള മത്സര രം​ഗത്ത് ഉണ്ട്.

സംവിധായകൻ രാജമൗലിയുടെ ഓസ്‌കാർ നേടിയ ‘ആർആർആർ’മത്സരത്തിനുണ്ട്, ചിത്രത്തിന്റെ സംഗീതത്തിന് കീരവാണി മികച്ച സംഗീത സംവിധായകനായി പട്ടികയിൽ ഇടംപിടിച്ചു കഴിഞ്ഞു. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരം ​ഗം​ഗുഭായിയിലെ ആലിയ ഭട്ടും തലൈവിക്ക് വേണ്ടി കങ്കണ റണാവത്തും തമ്മിലാണെന്നാണ് റിപ്പോർട്ട്. ഇവരെ കൂടാതെ രേവതിയും മികച്ച നടിക്കുള്ള മത്സരത്തിലാണ്. ഹോം, ആവാസ വ്യൂഹം, ചാവടി, മേപ്പടിയാൻ എന്നിവ മികച്ച മലയാള ചിത്രത്തിനുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചതായി വാർത്തകളുണ്ട്.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button