
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാൻ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹന് ലഭിച്ചതിൽ ആഹ്ലാദം പങ്കിട്ട് നടൻ ഉണ്ണി മുകുന്ദൻ. ചിത്രത്തിന്റെ നിർമാതാവ് ആയിരുന്നു ഉണ്ണി മുകുന്ദൻ. ജീവിതത്തിൽ ഇത്രയധികം ടെൻഷൻ ഉണ്ടായിട്ടില്ലെന്നും വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പുരസ്‌കാര നേട്ടത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു താരം.
‘വളരെയധികം കഷ്ടപ്പെട്ടു ചെയ്ത സിനിമയാണ് മേപ്പടിയാൻ. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. തുടക്കം മുതൽ കൂടെനിന്ന എല്ലാവരോടും നന്ദി പറയുന്നു. പ്രൊഡക്ഷനെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. പക്ഷേ വിഷ്ണു സംവിധായകൻ എന്നതിലുപരി കൂടെനിന്നു. ദേശീയതലത്തിൽ വിഷ്ണുവിന് ഇത്രവലിയ അംഗീകാരം ലഭിക്കുന്നത് തനിക്ക് അവാർഡ് കിട്ടുന്നതുപോലെയാണ്. ദേശീയ പുരസ്കാരത്തിൽ മലയാള സിനിമയുടെ പേരു കേൾക്കുന്നതു തന്നെ സന്തോഷമാണെന്നും നടൻ ഇന്ദ്രൻസിന് പ്രത്യേക പുരസ്കാരം കിട്ടിയത് അറിഞ്ഞപ്പോഴും സന്തോഷമേറി’, ഉണ്ണി മുകുന്ദൻ പറഞ്ഞു.
Post Your Comments