സോഷ്യൽ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. സ്വർണാഭരണങ്ങൾ കവർന്നശേഷം യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിലാണ് പുതിയ അറസ്റ്റ്.
തിരുവനന്തപുരം കിളിമാനൂർ വെള്ളയൂർ സ്വദേശി മീശ വിനീത് നേരത്തെ പീഡനക്കേസുകളിലും മോഷണക്കേസുകളിലും അറസ്റ്റിലായിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ സൂപ്പർതാരമായിരുന്നു മീശ വിനീത്. മാസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീത് അറസ്റ്റിലായിരുന്നു. മാർച്ച് 23ന് കണിയാപുരത്തെ നിഫി ഫ്യുവൽസ് മാനേജർ ഷായിൽ നിന്ന് മീശ വിനീത് അടങ്ങുന്ന പ്രതികൾ പണം തട്ടിയെടുത്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച പണം ഉപയോഗിച്ച് ബുള്ളറ്റു വാങ്ങാനും കടം വീട്ടാനും മീശ വിനീത് അന്ന് കിട്ടിയ പണം മുഴുവൻ ഉപയോഗിച്ചു.
അറസ്റ്റിലായ മീശ വിനീതിന് പത്തോളം മോഷണക്കേസുകളും യുവതിയെ പീഡിപ്പിച്ച കേസുകളുമടക്കം വേറെയുണ്ട്. ഒരു വർഷം മുൻപുവരെ പതിനായിരങ്ങൾ ഫോളോ ചെയ്യുന്ന പ്രശസ്ത ഇൻസ്റ്റഗ്രാമറായിരുന്നു വിനീത്. റീൽസുകൾ ചെയ്യാനും ഫോട്ടോയെടുക്കാനും ആരാധകർ നിരന്നു നിന്നിരുന്ന സമയത്താണ് പീഡനം, മോഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ഇൻസ്റ്റഗ്രാമറായ വിനീത് തിരിയുന്നത്. വിനീതും വിനീതിന്റെ മീശയും കുറച്ചു കാലം മുൻപുവരെസോഷ്യൽ മീഡിയയിൽ തിളങ്ങി നിന്നിരുന്നു.
Post Your Comments