ചലച്ചിത്ര സംവിധായകൻ കിരൺ ജി നാഥ് പൊള്ളലേറ്റ് മരിച്ച നിലയിൽ. കരുവാറ്റ സ്വദേശിയായ കിരണിന് നാല്പത്തിയെട്ട് വയസ്സായിരുന്നു. യുസി കോളേജിനു സമീപമുള്ള ഇല്ലിക്കുള്ളത്തു വീട്ടിലാണ് കിരണിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു.
പറവൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരിയായ ഭാര്യ ജയലക്ഷ്മി ജോലികഴിഞ്ഞ് ചൊവ്വ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ ഈസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കാർഷിക ഗ്രാമവികസന ബാങ്കിലെ ഭരണസമിതി അംഗങ്ങളായ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ, മാനസികമായി പീഡിപ്പിക്കുന്നുവെന്നു ആരോപിച്ച് കിരണിന്റെ ഭാര്യ ജയലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കിരണും കുടുംബവും ഭീഷണിയും സമ്മർദവും നേരിട്ടിരുന്നതായി സൂചനയുണ്ട്.
Post Your Comments