CinemaLatest News

ദയ അശ്വതി – അമൃത സുരേഷ് പ്രശ്നം; എന്തുകൊണ്ട് പരാതി കൊടുത്തെന്ന് വ്യക്തമാക്കി അഭിരാമി രം​ഗത്ത്

ആരോപണങ്ങൾ ഉന്നയിക്കുന്നതിനാൽ നിയമത്തിന്റെ വഴിയേ മുന്നോട്ട് പോകുന്നുവെന്നും അഭിരാമി

റിയാലിറ്റി ഷോയിലൂടെയാണ് അഭിരാമി സുരേഷ് പ്രേക്ഷകർക്ക് പരിചിതയായത്. പിന്നീട് അവതാരകയായും മോഡലായും നടിയായും അഭിരാമി പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. സ്റ്റേജ് ഷോകളിലൂടെയും വ്ലോഗിംഗിലൂടെയും സോഷ്യൽ മീഡിയയിൽ സജീവമാണ് അഭിരാമി. പ്രശസ്ത ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടിയാണ് അഭിരാമി.

അമൃതയുടെ അച്ഛൻ മരിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം അമൃത സോഷ്യൽ മീഡിയയിൽ സജീവമായതിനെക്കുറിച്ച് ദയ അശ്വതി സോഷ്യൽ മീഡിയയിൽ വ്ലോ​ഗ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ദയയുടെ അധിക്ഷേപത്തെക്കുറിച്ച് അഭിരാമി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തു. ഇതിനെതിരെ വീണ്ടും ദയ വീഡിയോ ചെയ്തിരുന്നു. മുൻ ബി​ഗ്ബോസ് മത്സരാർഥി കൂടിയാണ് ​ദയ അശ്വതി. സോഷ്യൽ മീഡിയയിൽ ഏറെ ഫാൻസുള്ള ദയ അശ്വതി തങ്ങളെ നിരന്തരം സോഷ്യൽ മീഡിയയിൽ വന്നിരുന്ന് ആക്ഷേപിക്കുകയാണ് എന്നാണ് അമൃതയും അഭിരാമിയും പറയുന്നത്.

ഇക്കാര്യത്തിൽ, നിങ്ങളുടെ വീഡിയോകൾക്ക് മറുപടി നൽകാനും പ്രതികരിക്കാനും സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പകരം ഉത്തരവാദിത്തമുള്ള ഒരു കുടുംബാംഗം എന്ന നിലയിൽ, പ്രാഥമികമായി എനിക്കും എന്റെ സഹോദരിക്കും വേണ്ടി, നിങ്ങൾ ഇത്രയധികം ആരോപണങ്ങൾ ഉന്നയിക്കുന്നതിനാൽ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും നിയമത്തിന്റെ വഴിയേ മുന്നോട്ട് പോകുകയും ചെയ്യുന്നുവെന്നും അഭിരാമി വ്യക്തമാക്കി.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button