ഹരിയാന ഭാഷയിലെ പ്രശസ്ത ഗായകൻ രാജു പഞ്ചാബി ( 40) അന്തരിച്ചു. ഹരിയാനയിലെ ഹിസാറിൽ വച്ചായിരുന്നു അന്ത്യം.”ദേശി ദേശി”, “ആച്ചാ ലഗാ സെ”, “തു ചീസ് ലജവാബ്” തുടങ്ങിയ ഗാനങ്ങളിലൂടെയാണ് രാജു പഞ്ചാബി അറിയപ്പെട്ടിരുന്നത്.
മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം തന്റെ ഏറ്റവും പുതിയ ഗാനം “ആപ്സേ മിൽക്കെ യാര ഹംകോ അച്ചാ ലഗാ താ” പുറത്തിറക്കിയിരുന്നു. കൂടാതെ മരിക്കുന്നതിന് ഏകദേശം 10 ദിവസത്തോളം മുൻപ് മുതൽ ഗായകൻ രാജു പഞ്ചാബി ആശുപത്രിയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ മരണകാരണം വ്യക്തമല്ല.
ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ വെന്റിലേറ്റർ സപ്പോർട്ടിലായിരുന്നു അവസാന ദിവസങ്ങളിൽ താരത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. രാജു പഞ്ചാബിയുടെ മരണം സംഗീതലോകത്തിന് തീരാനഷ്ടമാണെന്ന് സഹപ്രവർത്തകരും ആരാധകരും കുറിച്ചു. ആകർഷകമായ പാട്ടുകളും അതുല്യമായ ശബ്ദവും കൊണ്ട് ഓർമ്മിക്കപ്പെടാവുന്ന പ്രതിഭാധനനായ ഗായകനായിരുന്നു അദ്ദേഹമെന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിച്ചു. ഈ വിടവാങ്ങൽ തികച്ചും അപ്രതീക്ഷിതമായി പോയെന്നാണ് ആരാധകർ പങ്കുവക്കുന്നത്. കലാരംഗത്തുള്ളവരും സിനിമാ മേഖലയിൽ നിന്നുള്ളവരും താരത്തിന് ആദരാഞ്ജലികൾ നേർന്നു. രാജു പഞ്ചാബി പഞ്ചാബിലും രാജസ്ഥാനിലും ജനപ്രിയനായിരുന്നു, സപ്ന ചൗധരിയെപ്പോലുള്ള മറ്റ് പ്രശസ്തരോടൊപ്പവും വേദി പങ്കിട്ടിരുന്നു.
Post Your Comments