
ജോണി ആന്റണി ദിലീപ് കൂട്ടുകെട്ടിൽ എത്തിയ സിഐഡി മൂസയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതായി വാർത്തകൾ വന്നിരുന്നു. ഒന്നാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയ സലിം കുമാർ ചിത്രത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
read also: തലൈവരുടെ വില്ലനാകാൻ ഫഹദ് ഫാസിൽ; തലൈവർ 170 പ്രഖ്യാപനം ഉടൻ
രണ്ടാം ഭാഗം വേണ്ടന്ന പക്ഷക്കാരനാണ് താനെന്നാണ് സലിം കുമാർ പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘രണ്ടാം ഭാഗത്തിൽ ഒരിക്കലും ഞാൻ ഉണ്ടാകില്ല. കാരണം അതിന്റെ കാലഘട്ടം മാറിക്കഴിഞ്ഞു. നമ്മുടെ പ്രായം മാറി. അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായം അല്ലിപ്പോൾ. ഇന്ന് അതൊക്കെ പിള്ളേര് ചെയ്യട്ടെ’ എന്നു സലിം കുമാർ പറഞ്ഞു.
Post Your Comments