കൊച്ചി: ‘പവർ ആക്ഷൻ മൂവി’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രമാണ് ‘ആർഡിഎക്സ്’. ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം വീക്കെന്റ് ബ്ലോഗ് ബസ്റ്ററിന്റെ ബാനറിൽ സോഫിയാ പോളാണ് നിർമ്മിക്കുന്നത്. ഓണത്തിനു മുന്നോടിയായി ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. മലയാളത്തിലെ ഏറ്റം പുതിയ തലമുറക്കാരായ ഷെയ്ൻ നിഗം, ആന്റെണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്ന് കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ ആർഡിഎക്സ് എന്ന പേരിനടിസ്ഥാനം.
കൊച്ചിയിലെ മൂന്നു ചങ്ങാതിമാർ. ഇണപിരിയാത്ത സൗഹൃദത്തിന്റെ കണ്ണികൾ. തങ്ങളിൽ ഓരോരുത്തരുടേയും പ്രശ്നങ്ങൾ അവരുടെ മൊത്തം പ്രശ്നമായിട്ടാണ് അവർ കാണുന്നത്. വീറും വാശിയും ചങ്കൊറപ്പുമൊക്കെ അവരുടെ പിൻബലങ്ങളായിരുന്നു. അതുകൊണ്ടു തന്നെ പലപ്പോഴും ഇവരുടെ ജീവിതം ഏറെ സംഘർഷഭരിതമായിരുന്നു. ഉശിരൻ പോരാട്ടങ്ങളുടേയും, പിരിമുറുക്കമുള്ള മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.
പ്രശസ്ത ഗായകൻ രാജു പഞ്ചാബി അന്തരിച്ചു
ഐമാ സെബാസ്റ്റ്യനും , മഹിമാ നമ്പ്യാരുമാണ് ചിത്രത്തിലെ നായികമാർ. ലാൽ, ബാബു ആന്റണി, ബൈജു സന്തോഷ്, നിഷാന്ത് സാഗർ, മാലാ പാർവതി എന്നിവരും പ്രധാന താരങ്ങളാണ്. കെജിഎഫ്, കൈതി, വിക്രം, തുടങ്ങിയ വൻ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ അൻപ് അറിവിന്റെ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ്സാണ്.
ഷബാസ് റഷീദ് – ആദർശ് സുകുമാരൻ എന്നിവരുടേതാണ് തിരക്കഥ. പ്രസ്ത തമിഴ് സംഗീത സംവിധായകൻ സാം സിഎസ്. ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗാനങ്ങൾ – മനു മഞ്ജിത്ത്, ഛായാഗ്രഹണം – അലക്സ് ജെ പുളിക്കൽ, എഡിറ്റിംഗ് – ചമൻ ചാക്കോ, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം – ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിശാഖ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
വാഴൂർ ജോസ് .
ഫോട്ടോ – സിനറ്റ് സേവ്യർ.
Post Your Comments