കഴിഞ്ഞ വർഷം ജൂലൈയിൽ വിവാഹിതരായവരാണ് രാഖി സാവന്തും ആദിൽ ഖാനും. എന്നാൽ അസ്വാരസ്യങ്ങളും വഴക്കുകളും രൂക്ഷമായതോടെ ഇരുവരും വേർപിരിയുകയായിരുന്നു. വിവാദ റാണിയും ബിഗ് ബോസ് താരവുമായ രാഖി സാവന്തും വേർപിരിഞ്ഞ ഭർത്താവ് ആദിൽ ഖാൻ ദുറാനിയും തമ്മിൽ വാക്പോരിലൂടെയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജാമ്യത്തിൽ പുറത്തിറങ്ങിയ ഉടൻ തന്നെ രാഖിയും ഭർത്താവ് ആദിലും പരസ്പരം കൊമ്പുകോർക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ആദിൽ തന്റെ നഗ്നവീഡിയോകൾ 47 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നാണ് രാഖി ആരോപിക്കുന്നത്. അവന്റെ ഭാര്യയായിരുന്നു, പക്ഷേ അവൻ എന്നെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു പലപ്പോഴും, എന്റെ നഗ്ന വീഡിയോകൾ മുഴുവൻ പകർത്തി വിറ്റു. പൊതു സമൂഹത്തിലേക്ക് താനിനി എങ്ങനെ ഇറങ്ങും, മറ്റുള്ളവരെ എങ്ങനെ അഭിമുഖീകരിക്കും എന്നോർത്ത് ഭയമാണെന്നും രാഖി. ആദിൽ ഖാനുമായുള്ള രാഖിയുടെ വിവാഹം അങ്ങേയറ്റം വിവാദമായി മാറിയിരുന്നു.
അഞ്ച് മാസത്തെ വിവാഹത്തിനിടെ ആദിൽ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും നിർബന്ധിച്ച് ഇസ്‌ലാമിലേക്ക് മതം മാറ്റുകയും ചെയ്‌തെന്നും രാഖി ആരോപിച്ചു. ബലാത്സംഗം ചെയ്തുവെന്നും തന്റെ നഗ്നവീഡിയോകൾ ദുബായിൽ വൻ തുകയ്ക്ക് വിറ്റെന്നുമുള്ള വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഹണിമൂൺ വേളയിൽ ആദിൽ തന്റെ നഗ്നവീഡിയോകൾ പകർത്തി 47 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് രാഖി സാവന്ത് വെളിപ്പെടുത്തിയതിൽ ആദിൽ പ്രതികരിച്ചില്ല.
Post Your Comments