CinemaLatest News

തലൈവരുടെ വില്ലനാകാൻ ഫഹദ് ഫാസിൽ; തലൈവർ 170 പ്രഖ്യാപനം ഉടൻ

ജയിലർ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് 500 കോടി ക്ലബ്ബിലെത്തിയത്

‘ജയിലർ’ എന്ന ചിത്രത്തിന്റെ ഹിമാലയൻ വിജയത്തിന്റെ സന്തോഷത്തിലാണ് നടൻ രജനികാന്ത്. ‘ജയിലർ’ വിജയാഘോഷത്തിനിടയിൽ രജനിയുടെ അടുത്ത സിനിമയുടെ ചർച്ചകളും പൊടിപൊടിക്കുകയാണ്.

ടി.എസ്. ജ്ഞാനവേലിന്റെ സംവിധാനത്തിലാണ് രജനികാന്തിന്റെ അടുത്ത ചിത്രമെത്തുക. ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ സൂര്യയുടെ ചിത്രമായ ‘ജയ് ഭീം’ സംവിധാനം ചെയ്തത് ഞ്ജാനവേലാണ്. തലൈവർ 170 എന്നാണ് ചിത്രത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര്.
സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചനകൾ. മലയാള താരം ഫഹദ് ഫാസിലാണ് രജനികാന്തിന് വില്ലനായെത്തുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫഹദ് വില്ലനായി എത്തുമെന്ന വാർത്ത ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്. ഫഹദ് വില്ലനായെത്തിയ മാമന്നനെന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ പോരാടുന്ന പോലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നതെന്നും സൂചനകളുണ്ട്. അതേസമയം ‘ജയിലർ’ ചിത്രം കളക്ഷനിൽ ഒട്ടേറെ നേട്ടങ്ങൾ സൃഷ്ടിക്കുകയാണ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലർ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് 500 കോടി ക്ലബ്ബിലെത്തിയത്.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button