തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനാണ് വിജയകാന്ത്. താരത്തിന്റെ ആരോഗ്യനില അത്രനല്ലതല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആരാധകരും ഡി.എം.ഡി.കെ പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങളുടെ ക്യാപ്റ്റനു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ഇപ്പോൾ.
വിജയകാന്തിന്റെ മകൻ വിജയപ്രഭാകരൻ കഴിഞ്ഞ ദിവസം മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അച്ഛന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മാധ്യമങ്ങളോട് വളരെ വൈകാരികമായാണ് വിജയപ്രഭാകർ പ്രതികരിച്ചത്. ക്യാപ്റ്റന്റെ ആരോഗ്യ സ്ഥിതി കുറച്ച് മോശമാണെന്നും എന്നാൽ അദ്ദേഹത്തെ പഴയ രീതിയിൽ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും വിജയപ്രഭാകർ പറഞ്ഞു.
read also: 25 വർഷമായി ദിൽസേ പുറത്തിറങ്ങിയിട്ട്, മുഴുവനായി ഇതുവരെ കണ്ടിട്ടില്ല: മണിരത്നം
‘ക്യാപ്റ്റന്റെ ആരോഗ്യ സ്ഥിതി കുറച്ച് പിന്നോട്ടാണ്. പഴയപോലെ സംസാരിക്കുമോ, നടക്കുമോ, എഴുന്നേല്‍ക്കുമോ എന്നറിയാൻ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്. ആരോഗ്യസ്ഥിതി കുറച്ച് പിന്നോട്ടാണെങ്കിലും നൂറ് വയസ്സ് വരെ ജീവിക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ട്. ക്യാപ്റ്റൻ പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരുമെന്ന് ജനങ്ങളെ പോലെ ഞങ്ങളും വിശ്വസിക്കുന്നു. ഈ സമയം വരെ അദ്ദേഹം നന്നായി ഇരിക്കുന്നു. ‘അസാധ്യം എന്ന കാഴ്ചപ്പാട് വിഡ്ഢികളുടേത്’ എന്നതാണ് ക്യാപ്റ്റന്റെ മന്ത്രം. അതുകൊണ്ട് അസാധ്യമായ ഒന്നുമില്ല. അതാണ് ഞങ്ങളുടെ വിശ്വാസവും. അദ്ദേഹത്തെ തിരികെ കൊണ്ടുവരും എന്ന് ഉറപ്പുള്ളതു കൊണ്ട് ഞങ്ങള്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ഞാനും എന്റെ അമ്മയും അദ്ദേഹത്തിന്റെ കഷ്ടപ്പാടും അദ്ദേഹം എങ്ങനെയാണ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതെന്നും എങ്ങനെയാണ് ഒരു പാര്‍ട്ടിയെ വളര്‍ത്തിയെടുത്തതെന്നും കൂടെ നിന്ന് നോക്കി കണ്ടവരാണ്. ക്യാപ്റ്റന്റെ നിഴലായി തന്നെ ഞങ്ങള്‍ ഉണ്ടാകും’- വിജയപ്രഭാകരൻ പറഞ്ഞു
Post Your Comments