
വിവാഹ വാർഷികം ആഘോഷിച്ച് പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഭാര്യയും. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് ലിസ്റ്റിൻ സ്റ്റീഫനെന്ന നിർമ്മാതാവിന്റെ തുടക്കം.
ലിസ്റ്റിനും ഭാര്യ ബെനീറ്റയും മക്കളായ ഐസക്, ഇസബെൽ എന്നിവർ ചേരുന്ന കുടുംബത്തിന് എട്ട് വയസായി. ജീവിതം ഇത്രയും താണ്ടിയപ്പോൾ വിവാഹ വാർഷികത്തിന് ലിസ്റ്റിൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
മനസ്സിൽ കരയുകയാണ് എന്നും, ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുകയാണ് എന്നും തോന്നാം, നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും, എന്തായാലും ഇപ്പോൾ എട്ട് വർഷം…ഓർക്കാനൂടെ വയ്യ എന്നാണ് ലിസ്റ്റിൻ കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
മനസ്സിൽ കരയുകയാണ് എന്നും, ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുകയാണ് എന്നും തോന്നാം, നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും.
എന്തായാലും ഇപ്പോൾ എട്ട് വർഷം…ഓർക്കാനൂടെ വയ്യ ..പക്ഷെ ഓർത്തേ പറ്റൂ …☺️ That is Life and കുടുംബജീവിതം ഇപ്പോൾ ഞാൻ, നീ, ഐസക്, ഇസബൽ ♥️.
Post Your Comments