ജയിലർ ചിത്രത്തിന്റെ തിളക്കത്തിലാണ് തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ഇന്നുള്ളത്. 72 ആം വയസിലും വെറും പത്ത് ദിവസം കൊണ്ട് 500 കോടി ക്ലബ്ബിലെത്തിയ ജയിലർ ചിത്രത്തിലെ നായകനായി തിളങ്ങിയ താരം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടതും നമസ്കരിച്ചതും വൻ വിവാദമാക്കി ഒരു കൂട്ടർ മാറ്റിയിരുന്നു.
പരിഹാസവും ആക്ഷേപങ്ങളും പരിധി വിടുമ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ അഞ്ജു പാർവതി പ്രഭീഷ്. രാഷ്ട്രീയ വൈറസ് പേറുന്ന ഇടത് അടിമകൾകണ്ടത് യോഗിയുടെ രാഷ്ട്രീയവും വയസ്സും, രജനീകാന്ത് കണ്ടത് ആത്മീയതയും പരിപാവനതയുമെന്നാണ് അഞ്ജു എഴുതിയത്.
കുറിപ്പ് വായിക്കാം
ഈ വീഡിയോയിൽ കാണുന്ന വ്യക്തി ശ്രീ ശ്രീ വിട്ടൽദാസ് മഹാരാജ് എന്ന ആത്മീയ ഗുരുവാണ്. തമിഴ്നാട്ടിലെ കുംഭകോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന വിട്ടൽ രുക്മിണി സംസ്ഥാൻ എന്ന ആത്മീയ മന്ദിരത്തിന്റെയും ആയിരത്തോളം ഗോക്കളെ പരിപാലിക്കുന്ന ഗോകുലം ഗോശാലയുടെയും ഒക്കെ സ്ഥാപിത ഗുരുവര്യൻ. സത്സംഗവും യാഗങ്ങളും ഒക്കെ നടത്തുന്ന ഇദ്ദേഹത്തിന് തമിഴ്നാട്ടിൽ ആയിരക്കണക്കിന് അനുയായികളും ഭക്തരുമുണ്ട്. ശ്രീ അണ്ണൻ എന്നാണ് ഭക്തർ ഇദ്ദേഹത്തെ വിളിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് മാസം ( 2023) അദ്ദേഹം നയിക്കുന്ന ഭക്തിഗാനസുധയിൽ പങ്കെടുക്കുന്ന വ്യക്തി സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ ശ്രീ രജനികാന്ത്. അദ്ദേഹം പങ്കെടുക്കുക മാത്രമല്ല ചെയ്തത് വേദിയിൽ കയറി മഹാരാജ് ഗുരുവിന്റെ പാദങ്ങളിൽ തൊട്ട് വന്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ യൂട്യുബിലും മറ്റു സമൂഹ മാധ്യമങ്ങളിലും വൈറൽ ആവുകയും ചെയ്തു. പക്ഷേ അന്ന് ഒരൊറ്റ പുരോഗമന ലിബറൽവാദികൾക്കും ഇത് അടിമത്വം ആണെന്നോ പിന്നോട്ട് നടത്തം ആണെന്നോ തോന്നിയില്ല. ഒരൊറ്റ പുരോഗമനവാദികളും രജനികാന്ത് ഫെയിലർ എന്ന് പറഞ്ഞില്ല.
ഈ ആത്മീയവാര്യന് ഇപ്പോൾ പ്രായം അറുപത് വയസ്സ് ആണ്. അതായത് നമ്മുടെ തലൈവർ രജനി സാറിനേക്കാൾ പതിനൊന്നു വയസ്സ് ഇളവ്. അന്ന് ഒരൊറ്റ അന്തിണിക്കും അയ്യോ ഞങ്ങടെ രജനി സാർ പ്രായത്തിനു ഇളപ്പം ഉള്ള സ്വാമിയേ കാലിൽ തൊട്ട് വന്ദിച്ചേ എന്ന് നിലവിളിക്കണ്ടായിരുന്നു. കാരണം കുംഭകോണത്തെ ആത്മീയ ഗുരു ഉത്തർപ്രദേശിലെBJP മുഖ്യമന്ത്രിയല്ലല്ലോ.
രജനികാന്ത് എന്ന മനുഷ്യൻ വെള്ളിത്തിരയിൽ സൂപ്പർസ്റ്റാർ ആണ്. പക്ഷേ യഥാർത്ഥ ജീവിതത്തിൽ മറാത്ത വേരുകൾ പേറുന്ന സനാതന ധർമ്മ വിശ്വസിയാണ്. സ്വന്തം വേരിനെയും പൈതൃകത്തെയും കേവലം ഡോഗ് ഷോയ്ക്ക് വേണ്ടി തള്ളിപ്പറയാൻ ശീലിക്കാത്ത ആൾ. ദൈവത്തെ കൊണ്ടുവന്ത് നിര്‍ത്തിവിട്ടാലും, കുമ്പിടമാട്ടേന്‍ എന്ന മാസ്സ് ഡയലോഗ് അടിച്ചു വിട്ടിട്ട് അതിന്റെ നേരെ ഉൾട്ട പ്രവർത്തിക്കാൻ ശീലിക്കാത്ത ഉശിരുള്ള ഹിന്ദു.
മഹത്തായ നാഥ സമ്പ്രദായത്തിന്റെ സന്യാസിയായ യോഗി ആദിത്യനാഥനിൽ രജനികാന്ത് എന്ന സനാതനവിശ്വാസി ദർശിച്ചത് ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും മൂർത്തിമത് ഭാവമായി വിളങ്ങുന്ന ഗുരുപരമ്പരയുടെ ദീപപ്രഭ. അവിടെ ഗുരുവിനെ വന്ദിച്ചും വണങ്ങിയും മാത്രം ശീലമുള്ള സ്വന്തം സ്വത്വത്തിന് മുന്നിൽ പ്രായത്തിന്റെ മൂപ്പിളമയ്ക്ക് എന്ത് പ്രസക്തി??
പുരോഗമനമെന്നതിന്റെ പേരിൽ രാഷ്ട്രീയ വൈറസ് പേറുന്ന ഇടത് അടിമകൾക്ക് കാണുവാൻ കഴിഞ്ഞത് യോഗിയുടെ രാഷ്ട്രീയവും വയസ്സും മാത്രം. എന്നാൽ രജനികാന്ത് എന്ന മനുഷ്യൻ യോഗിയിൽ ദർശിച്ചത് ആത്മീയതയും ആ വസ്ത്രത്തിന്റെ പരിപാവനതയും ഗുരുപരമ്പരയുടെ ചൈതന്യവും.
Post Your Comments