
ഏറെ നാളുകളായി തന്നെയും കുടുംബത്തെയും ബിഗ് ബോസ് താരം ദയ അശ്വതി എന്ന സ്ത്രീ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണെന്ന് ഗായിക അമൃത സുരേഷ്.
പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് അമൃത പരാതി നൽകിയിരിക്കുന്നത്. പരാതി നൽകിയതിന്റെ രേഖകളും അമൃത പുറത്തുവിട്ടു. വെറുതെ ആക്ഷേപിക്കുന്നതല്ല, തെളിവുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നതെന്നും ഗായിക അമൃത വെളിപ്പെടുത്തി. വർഷങ്ങളായി ദയ അച്ചു എന്ന സ്ത്രീ തന്നെയും കുടുംബത്തിനെയും സോഷ്യൽ മീഡിയയിൽ വന്നിരുന്ന് പരിഹസിക്കുകണ്.
കുടുംബത്തികത്ത് മാത്രം നിൽക്കേണ്ട കാര്യങ്ങൾ ദയ അശ്വതി പൊതു സമൂഹത്തിലേക്ക് കൊണ്ടുവന്ന് എന്തിന് തന്നെ ഇത്തരത്തിൽ അപമാനിക്കുന്നുവെന്നും താരം ചോദിക്കുന്നു. ഇത്തരത്തിൽ അപഹാസ്യ അകുന്നതുകൊണ്ട് നടപടി എടുക്കുക എന്നതല്ലാതെ മറ്റ് മാർഗങ്ങളൊന്നും തന്റെ മുന്നിലില്ലെന്നും അമൃത പറയുന്നു. അമൃതയുടെ മകൾ മരിച്ചു എന്ന തെറ്റായ വാർത്ത നൽകിയ മിസ്റ്ററി മലയാളി എന്ന യൂട്യൂബ് ചിനലിനെതിരെയും താരം പരാതി നൽകിയിട്ടുണ്ട്. വെറും ക്ലിക്ക് ബൈറ്റിന് വേണ്ടിയും കാശിന് വേണ്ടിയും അപഖ്യാതി പറഞ്ഞുണ്ടാക്കുന്നതും ഒന്നും അറിയാത്ത എന്റെ മകളെ മരിച്ചെന്ന് വാർത്ത കൊടുത്തതും സഹിക്കാൻ പറ്റുന്ന കാര്യമല്ലെന്നും അമൃത വ്യക്തമാക്കി.
Post Your Comments