രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു. ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തില്‍ വച്ച് നടൻ ഉണ്ണി മുകുന്ദൻ ‘ജയ് ഗണേഷ്’ എന്ന ചിത്രം ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ ഗണപതി ഭഗവാനായിട്ടാണ് താരം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകൻ രഞ്ജിത് ശങ്കർ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
read also: സണ്ണി ഡിയോളിന്റെ ഭീമമായ കടം നികത്തിയത് അക്ഷയ് കുമാറോ? സത്യമിതാണ്
‘ജയ് ഗണേഷ്’ സൃഷ്ടിച്ചതിന് ശേഷം ഞാൻ ഒരു നടനെ തിരയുകയായിരുന്നു. ‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതിരുന്ന ഉണ്ണി നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഞങ്ങള്‍ ‘ജയ് ഗണേഷ്’ ചര്‍ച്ച ചെയ്തു, അദ്ദേഹത്തിന് തിരക്കഥ ലഭിച്ചു. ഞാൻ എന്റെ നടനെ കണ്ടെത്തി. ഞങ്ങള്‍ ഈ പ്രോജക്റ്റിന്റെ സഹ-നിര്‍മ്മാണവും ചെയ്യുന്നു. ഇത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയാണ്. വഴിയുടെ ഓരോ ഘട്ടവും ഞങ്ങള്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- രഞ്ജിത്ത് ശങ്കര്‍ സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചു.
വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തില്‍ അയ്യപ്പനായി ഉണ്ണി വേഷമിട്ടിരുന്നു. അതിനു പിന്നാലെ ജയ് ഗണേഷില്‍ ഗണപതിയായി ഉണ്ണി മുകുന്ദൻ എത്തുന്നത്.
Post Your Comments