
മുംബൈയിലെ ജൂഹുവിൽ സ്ഥിതി ചെയ്യുന്ന സണ്ണി ഡിയോളിന്റെ വില്ല, നടന് നൽകിയ വായ്പ തിരിച്ചുപിടിക്കാൻ ലേലത്തിൽ വെച്ചതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു.
താമസിയാതെ, അക്ഷയ് കുമാർ സുഹൃത്ത് സണ്ണിയുടെ വായ്പ തിരിച്ചടയ്ക്കാൻ സഹായിക്കുന്നുവെന്ന് കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. ഏകദേശം 56 കോടിയോളം രൂപയാണ് വായ്പയായി കണക്കാക്കിയിരുന്നത്. വായ്പയുടെ പലിശ ഈടാക്കാനും ബാങ്ക് ശ്രമിച്ചിരുന്നതായാണ് വിവരം. അക്ഷയ് സണ്ണി ഡിയോളിന്റെ കടങ്ങൾ വീട്ടി എന്ന അവകാശവാദത്തിൽ യാതൊരു സത്യവുമില്ലെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.സണ്ണി ഡിയോളിന്റെ ജുഹു ബംഗ്ലാവിന്റെ ഇ-ലേല നോട്ടീസ് ബാങ്ക് ഓഫ് ബറോഡ പിൻവലിച്ചിരുന്നു.
അതിനിടെ, സണ്ണി വില്ല ബാങ്ക് കേസിൽ സണ്ണി ഡിയോളിന്റെ വായ്പ തിരിച്ചടവിൽ സഹായിക്കാൻ അക്ഷയ് കുമാർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചത്. വായ്‌പയുടെ വലിയൊരു ഭാഗം അടയ്‌ക്കാൻ അക്ഷയ് തയ്യാറായതായാണ് വാർത്തകൾ പ്രചരിച്ചത്. സണ്ണിയും അക്ഷയും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഇത്തരമൊരു ചർച്ച നടന്നിട്ടില്ലെന്നുമാണ് നടനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ലേല അറിയിപ്പ് സ്ഥിരീകരിച്ചപ്പോൾ, സൂചിപ്പിച്ച തുക ശരിയല്ലെന്നും വസ്തുതാ വിരുദ്ധമാണെന്നും സണ്ണി ഡിയോളിന്റെ വക്താക്കൾ പറഞ്ഞിരുന്നു.
Post Your Comments