ഇന്ത്യയുടെ അഭിമാനകരമായ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 യെ പരിഹസിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരെ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പോലീസ് സ്റ്റേഷനിൽ കേസെടുത്തതായി പോലീസ്.
നടനെതിരെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ രോഷത്തെ അഭിമുഖീകരിച്ച പ്രകാശ് രാജ് തന്റെ അഭിപ്രായങ്ങൾ തമാശയ്ക്ക് മാത്രമായിരുന്നുവെന്നാണ് ഇപ്പോൾ പറയുന്നത്. ഒരു തമാശയാണ് ഞാൻ പരാമർശിച്ചത് – ട്രോളന്മാർ കണ്ടത് ഏത് ചായ്‌വാലയാണ്?
നടൻ പ്രകാശ് രാജിന്റെ പരാമർശം മാപ്പർഹിക്കാത്തതെന്നും, അടിസ്ഥാന രഹിതവുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് അടക്കം പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രിമാരും ഐഎസ്ആർഒ ജീവനക്കാരും നടൻ പ്രകാശ് രാജിന്റെ വില കുറഞ്ഞ പരാമർശങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലടക്കം വൻ വിമർശനമാണ് പ്രകാശ് രാജിന് ലഭിക്കുന്നത്. (ഐഎസ്ആർഒ) പറയുന്നതനുസരിച്ച്, ചന്ദ്രയാൻ -3 ഓഗസ്റ്റ് 23 ന് ഏകദേശം 05. 45 നാണ് ലാൻഡിംങ് പ്രക്രിയ തുടങ്ങുക. ആറേ നാലോടെ പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ദൗത്യത്തെ ഇത്തരത്തിൽ അപമാനിച്ച ഒരാൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ വേണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Post Your Comments