സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് ഉര്‍ഫി ജാവേദ്. മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തമായി അപാര ഫാഷന്‍ സെൻസും തുറന്ന കാഴ്ചപ്പാടുകളുമാണ് ഉര്‍ഫിയെ ശ്രദ്ധേയമാക്കുന്നത്. മുംബൈയിലെ തന്റെ ആദ്യ ദിവസങ്ങളിൽ തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നുവെന്ന് നടി തുറന്നു പറയുന്നു. ഒരിക്കൽ ഒരു സംവിധായകൻ തന്നെ ഒരു ഓഡിഷനായി വീട്ടിലേക്ക് വിളിച്ച് ‘നീ എന്റെ കാമുകിയെപ്പോലെ അഭിനയിക്കാൻ’ തന്നോട് ആവശ്യപ്പെട്ടതായി അവൾ പറഞ്ഞു.
മുസ്ലീം ആയതിന്റെ പേരില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചാണ് ഉര്‍ഫി ഇപ്പോൾ മനസ് തുറന്നത്. മുസ്ലിം ആയതിനാല്‍ വീട് കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നാണ് ഉര്‍ഫി പറയുന്നത്. ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു എന്നാണ് ഉര്‍ഫി പറയുന്നത്. ജീവിതത്തിലെ ദുരനുഭവങ്ങളെപ്പറ്റി ഉർഫി നേരത്തെയും സംസാരിച്ചിട്ടുണ്ട്. പതിനാറാം വയസില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നതിനെക്കുറിച്ചും ബന്ധുക്കളും വീട്ടുകാരുമൊക്കെ അകന്നതിനെക്കുറിച്ചുമൊക്കെ താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ബോളിവുഡ് ബബ്ബിളിന്റെ പോഡ്കാസ്റ്റിലായിരുന്നു ഉര്‍ഫിയുടെ തുറന്ന് പറച്ചില്.
‘ഞാന്‍ എപ്പോള്‍ വീട് അന്വേഷിച്ച് ഇറങ്ങിയാലും ആദ്യ പറയുക നീ സിംഗിളാണ്, മുസ്ലീമാണ്, നടിയാണ് എന്നൊക്കെയാണ്. ഈ മൂന്നും വലിയ റെഡ് ഫ്ളാഗുകളായിരുന്നു. ഒരാള്‍ എനിക്ക് വീട് തരാമെന്ന് സമ്മതിച്ചു. കരാറില്‍ ഒപ്പിടാന്‍ നേരം ഞാന്‍ എന്റെ ആദാര്‍ ഐ.ഡി നല്കി. അപ്പോഴാണ് എന്റെ പേര് ഉര്ഫിയാണെന്ന് അയാള്‍ കാണുന്നത്. അതെ എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ കരുതി ഉര്‍വ്വശി എന്നാണെന്നായിരുന്നു അയാളുടെ മറുപടി. ഞാൻ മുസ്ലീം ആണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അയാള്‍ ആ കരാറില്‍ ഒപ്പിടാന്‍ കൂട്ടാക്കാതെ പോയി. ഒരിക്കല്‍ എന്നെ ഒരു വീട്ടുടമ വേശ്യ എന്ന് വിളിച്ചിട്ടുണ്ട്.
ഈ ഇന്‍ഡസ്ട്രിയില്‍ നിറയെ മൃഗങ്ങളാണ്. അതിനാല്‍ നമുക്ക് ആറ്റിട്ട്യൂഡ് വേണ്ടി വരും. നോ പറയണം. അല്ലെങ്കില്‍ ആളുകള്‍ നമ്മളെ ചൂഷണം ചെയ്യും. ഒരു സംവിധായകന് വിളിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓഡിഷന് വരാന്‍ പറഞ്ഞു. അവിടെ ക്യാമറയുണ്ടായിരുന്നില്ല. നീ എന്റെ കാമുകിയെ പോലെ അഭിനയിക്കണം. ഓടി വന്ന് എന്നെ കെട്ടിപ്പിടിക്കണം എന്ന് അയാള്‍ പറഞ്ഞു. ഇത് എന്ത് തരം ഓഡിഷനാണ്, ക്യാമറ എവിടെ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. പക്ഷെ നോ പറയേണ്ടതിന് പകരം ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു. സാര്‍ ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞു. അത്തരം അനുഭവങ്ങളിലൂടെ ജീവിതത്തിലെ ചില പ്രധാനപ്പെട്ട പാഠങ്ങള്‍ പഠിച്ചു’, ഉർഫി പറയുന്നു.
Post Your Comments