GeneralKollywoodLatest NewsNEWSWOODs

നിങ്ങളുടെ സിദ്ധാന്തം തമിഴ്നാട്ടിൽ പറഞ്ഞാൽ ചെരുപ്പ് കൊണ്ട് അടി കിട്ടും, ധൈര്യമുണ്ടെങ്കിൽ മത്സരിച്ച് ജയിക്കണം: ഉദയനിധി

ഗവർണർക്ക് പോസ്റ്റുമാന്റെ പണി മാത്രമാണുള്ളത്

നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നൽകാത്ത ഗവർണർക്കെതിരെ കടുത്ത വിമർശനുമായി നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രവർത്തിക്കുന്ന ഗവർണറുടെ പേര് ആർ.എൻ.രവി എന്നല്ല ആർഎസ്എസ് രവിയെന്നാക്കണമെന്ന് ഉദയനിധി പരിഹസിച്ചു.

read also: ഒരു താരപുത്രികൂടി അഭിനയരംഗത്തേയ്ക്ക്!! കല്‍പ്പനയുടെ മകള്‍ അഭിനയിക്കുന്നത് ഉര്‍വ്വശിക്കൊപ്പം

‘ഗവർണർ ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിൽ മത്സരിച്ച് ജയിക്കണം. ഡിഎംകെയുടെ സാധാരണ പ്രവർത്തകനെ എതിരാളിയായി നിർത്താം. ഗവർണർക്ക് പോസ്റ്റുമാന്റെ പണി മാത്രമാണുള്ളത്. മുഖ്യമന്ത്രി പറയുന്നത് മാത്രം ഗവർണർ കേന്ദ്രത്തെ അറിയിച്ചാൽ മതി. നിങ്ങളുടെ സിദ്ധാന്തം തമിഴ്നാട്ടിൽ പറഞ്ഞാൽ ചെരുപ്പ് കൊണ്ട് അടി കിട്ടും’- ഉദയനിധി വിമർശിച്ചു. നീറ്റ് പരീക്ഷക്കെതിരായ നിരാഹാരസമരവേദിയിൽ പങ്കെടുത്തപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

നീറ്റ് പരീക്ഷയ്ക്കെതിരെ ഡിഎംകെ സംസ്ഥാന വ്യാപകമായി നിരാഹാര സമരം സംഘടിപ്പിച്ചു. ചെന്നൈയിലെ യോഗത്തിൽ മന്ത്രിമാരായ ദുരൈമുരുകൻ , ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button