CinemaLatest News

തമിഴ് യുവ നടൻ കവിൻ വിവാഹിതനായി

സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുകയാണ് ആരാധകർ

 

തമിഴ് ചലച്ചിത്രമേഖലയിലെ യുവനടൻ കവിൻ വിവാഹിതനായി. ദീർഘകാല കാമുകി മോണിക്ക ഡേവിഡുമായാണ് താരം വിവാഹിതനായത്.

മാതാപിതാക്കൾ കഴിഞ്ഞാൽ താൻ ഏറ്റവും വിലമതിക്കുന്നത് തന്റെ സ്ത്രീ  സുഹൃത്തു മോണിക്കയാണെന്ന് താരം പല പരിപാടികളിലും പങ്കെടുക്കുമ്പോൾ പറയുമായിരുന്നു. തന്റെ ജീവിതത്തിലെ ഭാ​ഗ്യം എന്നാണ് മോണിക്കയെ കെവിൻ വിശേഷിപ്പിക്കുന്നത്. സ്വകാര്യ സ്കൂളിൽ ജോലി ചെയ്യുകയാണ് മോണിക്ക. ‘ദാദ’ നടനും അദ്ദേഹത്തിന്റെ നവ വധുവിനും സോഷ്യൽ മീഡിയയിൽ സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുകയാണ് ആരാധകർ.

ഇവാനയും ദിവ്യ ഭാരതിയും നായികമാരായി ഇളൻ സംവിധാനം ചെയ്യുന്ന ‘സ്റ്റാർ’ എന്ന ചിത്രത്തിലാണ് കവിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നർത്തകനായ സതീഷ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലും പ്രീതി അസ്രാണിയുടെ ജോഡിയായി കവിൻ അഭിനയിക്കുന്നുണ്ട്. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കനാകാണും കാലങ്കൾ എന്ന ടെലിവിഷൻ ചിത്രത്തിലൂടെയാണ് കവിൻ അഭിനയ രം​ഗത്തേക്കെത്തിയത്. അനവധി വർഷങ്ങളായി സ്നേഹിക്കുന്ന മോണിക്കയെ വിവാഹം ചെയ്തതിലൂടെ ദീർഘകാലത്തെ തങ്ങളുടെ പ്രണയം ശുഭപര്യവസാനത്തിലെത്തി എന്നാണ് കവിൻ പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button